ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40 മൂന്നാംപാഠപുസ്തകം.



പാഠം ൧൬.


ജപ്പാനിലേ കുട്ടികൾ.


ജപ്പാൻ എന്ന ഒരു രാജ്യം നിങ്ങൾ കേട്ടിട്ടുണ്ടോ ? അതു് ഇവിടെനിന്ന് വളരെ കിഴക്കുള്ള ഒരു ദ്വീപാണു്. അവിടെ ഉള്ളവരുടെ നിറം സ്വല്പം മഞ്ഞയാണു്. തലമുടി നിങ്ങളുടെ മുടിപോലെ ചുരുണ്ടതല്ല. നേരേ നീണ്ടതാകുന്നു.

അവിടെ ഭൂകമ്പം കൂടെക്കൂടെ ഉണ്ടാകാറുണ്ടു്. അതിനാൽ വലിയ ഭവനങ്ങളും മറ്റും കല്ലും കുമ്മായവും ചേൎത്തു് അധികം കെട്ടാറില്ല; മുളകൊണ്ടും കടലാസു് കൊണ്ടും മറ്റുമാണു് ഉണ്ടാക്കുന്നതു്. ഇങ്ങനെയുണ്ടാക്കുന്ന വീടുകൾ ഭൂകമ്പത്താൽ ഉലയുക മാത്രമേ ചെയ്യുന്നുള്ളൂ. അഥവാ വീണുപോയാലും വലിയ നഷ്ടമില്ല. ഇത്ര സാരമില്ലാത്ത സാധനങ്ങളെക്കൊണ്ടാണു വീടു് കെട്ടുന്നതു് എങ്കിലും അതു ഭംഗി പിടിപ്പിക്കുന്നതിൽ അവർ ഒട്ടും കുറയ്ക്കാറില്ല.

അവിടെയുള കുട്ടികൾ നിങ്ങളേപ്പോലെ സ്കൂളിൽ പോയി എഴുതുകയും വായിക്കുകയും ചെയ്യാറുണ്ടു്. എന്നാൽ അവർ വായിക്കുന്ന പുസ്തകവും എഴുതുന്ന പേനയും നിങ്ങളുടേതുപോലെയുള്ളതല്ല. എഴുതുന്നതു ബ്രഷ് കൊണ്ടാണു്. അക്ഷരങ്ങൾക്കു ചായമിടുന്നു എന്നാണു പറയേണ്ടതു്. അവർ എഴുതുന്നതു് കണ്ടാൽ നിങ്ങൾക്കു് അത്ഭുതം തോന്നും.

ഒന്നാമതു അവർ എഴുതിത്തുടങ്ങുന്നതു് കടലാസിന്റെ മുകളിൽ വലതുവശത്തുനിന്നാണു്. നിങ്ങളെപ്പോലെ അല്ല. പിന്നെ അവരുടെ വരിയും മുകളിൽനിന്ന് കീഴോട്ടു് പത്തിയായിട്ടാണു്. ഒരു പുസ്തകത്തിൽ നാം ഒടുവിലത്തേ പുറം എന്ന് വിചാരിച്ചുപോരുന്നതു് അവരുടെ ആദ്യത്തെ പുറമാണു്. കടലാസിന്റെ മുകളിൽനിന്നു് താഴെവരെ ഒരക്ഷരത്തിന്റെ ചുവട്ടിൽ മറ്റൊന്നായി എഴുതിത്തീൎന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/44&oldid=155022" എന്ന താളിൽനിന്ന് ശേഖരിച്ചത്