ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
മൂന്നാംപാഠപുസ്തകം

ക്കും ഉപഗ്രഹങ്ങളായി ചെറിയ ഗോളങ്ങൾ ഉണ്ടു്. അവ തുലോം ചെറുതാകയാൽ ഇത്ര ദൂരത്തിൽ കാണാൻ സാധിക്കുന്നില്ല.

പ്രധാന ഗ്രഹങ്ങൾക്കും ഉപഗ്രങ്ങൾക്കും ചൂടും പ്രകാശവും നൽകുന്നതു സൂര്യൻ ആകുന്നു. സൂര്യനിൽനിന്നു് ഒൻപതു് കോടിയിലധികം മൈൽ ദൂരത്തിലിരിക്കുന്ന ഭൂമിയിൽ തന്നെ സൂര്യന്റെ ചൂടു് ഇത്രയുണ്ടെങ്കിൽ ഭൂമിയേക്കാൾ തുലോം സൂര്യനോടു് അടുത്തിരിക്കുന്ന ബുധൻ, ശൂക്രൻ ഈ ഗ്രഹങ്ങളിലെ ചൂടും, തുലോം അകന്നിരിക്കുന്ന ശനി, നെപ്‍ട്യൂൺ അല്ലെങ്കിൽ ഇന്ദ്രൻ എന്ന ഗ്രഹങ്ങളിലേ തണുപ്പും എന്തായിരിക്കും? ഈ ഇന്ദ്രഗ്രഹം ഭൂമിയും സൂര്യനും തമ്മിലുള്ള അകല്ചയുടെ മുപ്പത്തൊന്നര മടങ്ങ് ദൂരത്തിലാണു് സ്ഥിതിചെയ്യുന്നതു്. നൂറ്ററുപത്തിനാലു് വർഷം കൊണ്ടേ ഇതു് സൂര്യനെ ഒന്നു് ചുറ്റുകയുള്ളൂ. ഇതിലും അകലേയും ഗ്രഹങ്ങളുണ്ടെന്നും, നമ്മുടെ അറിവിൽ പെടാതെ പിന്നേയും അനവധി ഉണ്ടായിരിക്കാമെന്നും ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിക്കുന്നു.

ഏകദേശം ഇരുന്നൂറു് വർഷങ്ങളിലധികം കാലമായിട്ടു് സൂര്യബിംബത്തിൽ ചില കറുത്ത ലാഞ്ഛനകൾ കാണ്മാനുണ്ടു്. ഇവ സൂര്യന്റെ വലിപ്പത്തോടൊത്തുനോക്കിയാൽ എത്രയും തുച്ഛമാണെങ്കിലും അവയിൽ ചിലതിന്റെ മധ്യത്തിൽ കൂടെ ഒരു വര വരച്ചാൽ എഴുപത്തയ്യായിരം നാഴിക നീളമുണ്ടാകുമെന്നു് കണ്ടറിഞ്ഞിരിക്കുന്നു. എന്നാൽ ഈ കറുത്ത പാടുകൾ ആകൃതിയിലും എണ്ണത്തിലും വലിപ്പത്തിലും ഓരോ ദിക്കിൽ ഭേദിച്ചു കാണുകയാൽ അവ എന്താണെന്നു് ഇതേവരെ തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവയിൽ ഓരോന്നും ഇരുപത്തഞ്ച് ദിവസത്തിലൊരിക്കൽ കൃത്യമായി കാണാവുന്നതിനാൽ സൂര്യൻ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/6&oldid=155030" എന്ന താളിൽനിന്ന് ശേഖരിച്ചത്