ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രജകൾക്കു വേണ്ടി ജീവിച്ചിരുന്ന ഒരു രാജാവു. 65


സംസ്കൃതത്തിലും തന്റെ വയസ്സിന്റെ സ്ഥിതിയേ അതിക്രമിച്ച് അറിവു സമ്പാദിച്ചു. ഒൻപതാമത്തെ തിരുവയസ്സിൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. ആ കാലങ്ങളിൽ തന്നേ, പിന്നീട് അവിടുന്നു കാണിച്ചിരുന്ന ശീലവിശേഷങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഒരു കാര്യവും പൂർത്തിയാക്കാതെ അവിടുന്നു തൃപ്തിപ്പെടുകയില്ല. മഹാമനസ്കത കാണിച്ച് അതിൽനിന്നുണ്ടാകുന്ന സതൃപ്തി അവിടുന്നു വളരേ ആഗ്രഹിച്ചിരുന്നു. താൻ പ്രവർത്തിക്കുന്ന കാര്യങ്ങളിൽ കഠിനമായ നിർബ്ബന്ധം അവിടുത്തേയ്ക്കു ധാരാളമുണ്ടായിരുന്നു.

അവിടുത്തേ ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്നായി അക്കാലത്തു മദ്രാസിലുള്ള മഹാന്മാരുടെ ഷേഹബഹുമാനവാത്സല്യങ്ങൾക്കു പാത്രമായിരുന്ന രാജാ സർ ടി. മാധവരായരെ വരുത്തി. നാലഞ്ചു സംവത്സരംകൊണ്ട് അക്കാലത്ത് ഉപരിവിദ്യാഭ്യാസം എന്ന് വച്ചിരുന്നതു മുക്കാലും അവിടുന്നു സമ്പാദിച്ചു. ഗുരുമുഖാഭ്യാസം കഴിഞ്ഞശേഷം തമ്പുരാൻ തന്നത്താനേ പഠിച്ചു തുടങ്ങി. സംഗീതസാഹിത്യങ്ങളിൽ അവിടുന്നു സ്തുത്യർഹമായ ഖ്യാതി സമ്പാദിച്ചു. സംസ്കൃതപണ്ഡിതന്മാരുടെ സദസ്സിൽ മധ്യസ്ഥനായിരുന്ന് അവരുടെ നിർവ്യാജമായ ബഹുമാനത്തെ അവിടുന്നു പലപ്പോഴും സമ്പാദിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ അവിടുത്തോളം പാണ്ഡിത്യം നേടാൻ കഴിഞ്ഞിട്ടുള്ള നാട്ടുകാർ വളരെ അപൂർവമേ ഉള്ളൂ. ഇംഗ്ലീഷ് ഗദ്യരചനയിൽ അവിടുന്നു പ്രദർശിപ്പിച്ചിരുന്ന പാടവം പല ഇംഗ്ലീഷുകാരേയും അത്ഭുതപ്പെടുത്തീട്ടുണ്ട്. ഒരിക്കൽ അവിടുന്നു മദ്രാസിൽ ഒരു പത്രത്തിലേയ്ക്ക് ഒരു ലേഖനം അയയ്ക്കുക ഉണ്ടായി. പത്രാധിപർ "ജ്ഞാനസമ്പാദനത്തിനു രാജപാതയില്ല" എന്ന ആക്ഷേപസൂചകമായ ഒരു കുറിപ്പോടുകൂടി ലേഖനം ഉപേക്ഷിച്ചു. ഈ വാക്ക് തമ്പുരാനെ ഒന്ന് ചോടിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/69&oldid=155034" എന്ന താളിൽനിന്ന് ശേഖരിച്ചത്