ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
മൂന്നാം പാഠപുസ്തകം.

പവൻ കൊണ്ടു കച്ചവടം ചെയ്തു് അതിനെ ഇരുപതു പവൻ ആക്കി. രണ്ടാമനും തന്റെ ഭാഗം പലിശയ്ക്കു് കൊടുത്തു് മുതൽ ഇരട്ടിയാക്കി. മൂന്നാമനാകട്ടെ പവൻ കളഞ്ഞുപോയാൽ സ്വാമി കോപിച്ചേക്കുമെന്നു് ഭയപ്പെട്ട് അതു് ഭദ്രമായി ഒരിടത്തു് കുഴിച്ചിട്ടു.

കുറേക്കാലം കഴിഞ്ഞപ്പോൾ പ്രഭു തിരിച്ചെത്തി. ഭൃത്യന്മാരെ വരുത്തി അവൎക്കു് കൊടുത്തിരുന്ന നാണയങ്ങൾ തിരിയേ കൊണ്ടുവരാൻ പറഞ്ഞു. ഒന്നാമൻ‌-- "സ്വാമീ, അവിടുന്നു് നൽകിയ ദ്രവ്യം ഞാൻ കച്ചവടത്തിലിറക്കി. ഇപ്പോൾ അതു് ഇരട്ടിച്ചു. ഇതാ ഇരുപതു പവനും" എന്നു പറഞ്ഞു പവൻ മുമ്പിൽ വെച്ചു. പ്രഭു -- "നീ നല്ല വിശ്വാസിയാണു്, നിനക്കു് നല്ലതു് വരും, ഈശ്വരൻ നിന്നെ കടാക്ഷിക്കട്ടെ." രണ്ടാമൻ--"സ്വാമീ, എനിക്കു് തന്ന അഞ്ചു പവൻ ഞാൻ പലിശക്കു് കൊടുത്തു് പലിശ മുറയ്ക്കു വാങ്ങി. ഇപ്പോൾ പത്തു പവനായിരിക്കുന്നു." പ്രഭു-"നീയും ചില്ലറ കാൎയ്യങ്ങളിൽ വിശ്വാസവും ശ്രദ്ധയും കാണിച്ചിരിക്കുന്നതിനാൽ വലിയ കാൎയ്യങ്ങളിൽ വിശ്വാസിയായിരിക്കും. നിന്നിലും ഈശ്വരൻ പ്രസാദിക്കുമാറാകട്ടെ."

മൂന്നാമൻ--"സ്വാമീ അങ്ങു് തന്ന പവൻ ഒരു കേടും വരാത്തവിധം ഭൂമിയിൽ കുഴിച്ചിട്ടു ഇതാ എടുക്കാം."

പ്രഭു--"നീ അലസനും ഈശ്വരവിശ്വാസം ഇല്ലാത്തവനുമാണു്." ഇതുപോലെ മനുഷ്യർ ഈശ്വരന്റെ സന്നിധിയിൽനിന്നു് ബുദ്ധിശക്തിയാകുന്ന നാണയം വാങ്ങിക്കൊണ്ടു് വൎദ്ധിപ്പിക്കുന്നവർ ധന്യന്മാരും അതു് ഉപയോഗിക്കാതെ ജീവകാലം നിഷ്പ്രയോജനമായി കഴിച്ചുകൂട്ടുന്നവർ പാപികളും ആകുന്നു.


"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/8&oldid=155039" എന്ന താളിൽനിന്ന് ശേഖരിച്ചത്