ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

ഒരമ്മയുടെ കടുപ്പം

സിംഹനായാട്ടു വളരെ ആപൽക്കരമാണെങ്കിലും രസകരമായിട്ടാണ് ധൈര്യശാലികൾ വെച്ചിരിക്കുന്നത്. അതു തന്റെ മേൽ കുതിച്ചു ചാടുമ്പോൾ അതിന്റെ നേരെ നിന്നു ധൈര്യത്തോടെ വെടി വെയ്ക്കുകയത്രേ പുരുഷലക്ഷണമെന്ന് ഗണിച്ചുവരുന്നതു്.

പാഠം ൩൨.

ഒരമ്മയുടെ കടുപ്പം.

വേണ്ടാ കുമാരകാ തായാട്ടു കാട്ടിയാൽ
കൊണ്ടു പോമെന്നുടെ തല്ലെന്നറിക നീ;
കണ്ട കുഞ്ഞുങ്ങൾക്കു വന്നു കരേറുവാ-
നുണ്ടാക്കി വെയ്യോരു മൺകോലമല്ലെടോ;
പണ്ടാരമായുള്ള സിംഹാസനങ്ങളിൽ
പണ്ടാരുമേ വന്നു കേറുമാറില്ലപോൽ;
ചെണ്ട കൊട്ടിപ്പാൻ വിരുതുള്ളവർ ചൊല്ലു-
കൊണ്ടല്ലയോ വന്നു കേറി നീ ബാലക!
കണ്ടാൽ പറയാൻ മടിയില്ലിനിക്കതി-
ന്നിണ്ടലുണ്ടായാൽ തരിമ്പും ഫലമില്ല;
വേണ്ടാത്ത കാട്ടുന്ന കള്ളക്കുഴിയാനേ-
ക്കൊണ്ടുപോയ് വാടപ്പുറം കടത്തീടുവാൻ;
പണ്ടാരമാം മുതൽ തിന്നു മുടിക്കുന്ന
ചണ്ടികൾക്കൊട്ടും മിടുക്കുമില്ലാതയായ്,
ആണുങ്ങളുണ്ടെങ്കിലിപ്പോൾ മടിയ്ക്കാതെ
പ്രാണൻ കളഞീടുമിക്കുഞ്ഞു തന്നുടേ;
നാണം കെടുത്തയപ്പാനിങ്ങൊരുത്തനെ
കാണേണ്ടിരുന്നു തിരുമുമ്പിലജ്ഞസാ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sahanir എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/86&oldid=155040" എന്ന താളിൽനിന്ന് ശേഖരിച്ചത്