ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

630 തലശ്ശേരി രേഖകൾ

നെല്ലകുത്തിച്ചുപാളിയത്തിലെക്ക വെണ്ടുന്ന അരി ആദി ആയിട്ട്കടത്തി എത്തിക്കെയും
ചെയ്തു. ആയത താങ്കൾകെട്ട അറിഞ്ഞിരിക്കുമെല്ലൊ. ഇപ്പകാരം കൊടകര ശത്ത്രുവിന്റെ
നാട്ടിൽ അയച്ചാരെ കിട്ടിയ ആടും നമുക്ക കൊണ്ടതന്നത നാം കൊംപിഞ്ഞി സറക്കാരിൽ
കൊടുക്കെയും ചെയ്തു. നമ്മുടെ ആറെഴായിരം കൊടകരിക്കു വെണ്ടുന്ന അന്ന വസ്ത്രം
ചെലവും മരുന്നും ഉണ്ടയും നമ്മുടെ കയ്യിൽനിന്ന കൊടുത്ത മുറിഞ്ഞവരക്ക ചികിത്സി
ക്കുന്നതും ഉണ്ട. യുദ്ധത്തിൽ മരിച്ചവരെ കുഞ്ഞുകുട്ടിക്ക വെണ്ടുന്നത കൊടുത്ത രെ
ക്ഷിക്കണ്ടിയും വന്നു. മങ്ങലൊര താലൂക്ക ശീമ നാം ബന്തൊബസ്താ ആക്കിയ്ത.
ജനറാൾ സായ്പ കല്പനപ്രകാരം വന്ന കർണ്ണെൽ ഹൈപജ്മെൻ സാഹെബ അവറെ
പക്കൽ സമ്മതിക്കയും ചെയ്തു. യുദ്ധം തുടങ്ങിയ മുതൽ കൂടംവരെക്ക കൊംപിഞ്ഞി
കല്പനപ്രകാരം ഒരു പണിക്കാരന് പൊലെ കൊംപിഞ്ഞി പണി എടുക്കെയും ചെയ്തു.
ഇപ്പകാരം ഇത്ത കൊംപിഞ്ഞി പണി എടുത്തതിനു നമുക്കമാനം കൊടുത്ത മാനത്തൊട
നടത്തിപ്പാൻ ഇങ്കിരിയസ്സ സർക്കാർക്ക ഭാരമായെല്ലൊ. നാം കൊംപിഞ്ഞിക്ക ചെയ്ത
കുറ്റത്തിന നമുക്ക ഇപ്പകാരം ഫലം നമ്മുടെ പെരക്ക പട്ടിക ഉണ്ടാകയും ചെയ്തു. ഇത
കൊടുക്കണമെന്നവെച്ചാൽ നാം ഇവിടെ ീ നിന്ന കൊടുക്കണ്ടത മുൻമ്പെ നമ്മുടെ
പൂർവ്വസ്മാരും നാമും സമ്പാദിച്ചിട്ടുള്ളത കൂടി മുൻമ്പെ രണ്ടു പ്രാവശ്യം
ബൊമ്പായിപാളിയം കൊണ്ടവന്ന ജനറാൾ സർ റാബട്ട അബർക്കംബി സായ്പ ഭാതർ
അവന്റെ ദിവസത്തിൽ കൊംപിഞ്ഞിക്ക വഞ്ചന കൂടാതെ ഒപ്പിച്ച പണിയും എടുത്തും.
ഠീപ്പുസുൽത്താനരുമായി എണക്ക ആയതിന്റെശെഷം നമ്മുടെ നാട്ടിൽ ഉണ്ടായത
കാലം തൊറും കൊംപിഞ്ഞിക്ക ബൊധിപ്പിച്ചു വരികയും ചെയ്തു. ആയതിൽ നാം
പ്രയത്നംകൊണ്ട സമ്പാദിച്ചതിൽ ശൈഷിച്ചത ഇപ്പൊൾ ഈ ബൊമ്പായി പാളിയം
കൊണ്ടുവന്ന ജനറാൾ ഇഷ്ടയൊർസായ്പ്ഭാതർ അവന്റെ ദിവസത്തിലും ഒപ്പിച്ച ചാക്കിരി
ചെയ്തിരിക്കുന്നു. എന്തായാലും നമ്മുടെമെൽ പട്ടിക ആയതിന കൊടുത്ത ബൊധിപ്പിക്ക
ണമെന്നും കൊംപിഞ്ഞി.ചാക്കരി ചെയ്തതിനു മാനം ശൈഷിപ്പിച്ചുകൊള്ളണമെന്ന നമുക്ക
ആവശ്യം ഉണ്ട. നമ്മുടെമെൽ ഉണ്ടായ പട്ടികക്ക കൊടുക്കുവാൻ നമുക്ക എതും ആധാരം
കാണുന്നതും ഇല്ല. ബൊമ്പയി സറ്ക്കാരിൽ ലക്ഷം ഉറുപ്പ വെച്ചിരിക്കുന്നത. ആയത
വരുത്തി കൊടുക്കയും ചെയ്യാം. ആയത പൊരാത്ത പക്ഷത്തിന താങ്കളും ബൊമ്പായി
പാളിയത്തിൽ ഇരിക്കുന്ന സാഹെബമാര ഒക്കെയും നമുക്ക നമ്മുടെ ജെഷ്ഠാനുജന്മാ
രായിരിക്കുന്ന. നമ്മുടെ മാനം താങ്കള്ക്ക് ഉള്ളതത്രെ ആകുന്നു. നമുക്ക അങ്ങനെ
വന്നാൽ നാം വിശെഷിച്ച താങ്കളെ അരികത്ത വരും. ആന്നെരം താങ്കള എല്ലാവരും കൂടി
വാക്കി ദ്രവ്യം കൊടുത്ത മാനം നിപ്പിച്ചു കൊള്ളുകെയും വെണം. താങ്കൾ നമ്മുടെ
സ്നെഹത്തിന കൊടുക്കുന്നത നാം എത്രപ്രകാരമെങ്കിലും താങ്കള്ക്ക ബൊധിപ്പിക്കയും
ചെയ്യും. ഇല്ലാ എങ്കിൽ നാം താങ്കളെ ചാക്കരി എങ്കിലും ചെയ്ത വീടുകയും ചെയ്യും
അങ്ങനെ നമ്മുടെ മെൽ വന്നാൽ വാക്കിദ്രവ്യം കൊടുത്ത മാനം തെക്ഷിച്ചുകൊള്ളു
വാറാകെയും വെണം എന്നുള്ള ഈ വിവരങ്ങൾ താങ്കളെ അന്തകരണത്തിൽ വരുത്തി
ഇതിന എത്രപ്രകാരം എന്ന നമ്മുടെ മെൽ കൃപ ഉണ്ടായിട്ട വിശ്വാസമായിട്ട എഴുതി
ആയക്കുവാറാകയും വെണം. കൊല്ലം 975 മത ധനുമാസം 4 നുഇങ്കിരെസ്സ കൊല്ലം 1799
മത ദെശെമ്പ്രമാസം 16 നു പെർപ്പാക്കിയത.

1337 K

1593 മത മലയാപ്രവിശ്യയിലെ വടക്കെ അധികാരി ജെമിസ്സ ഇഷ്ടിവിൻ സായ്പ
അവർകൾക്ക കണ്ണൂൽ ആദിരാജാബി സ്സലാം. നമുക്ക രണ്ടുമൂന ഉരുവും പാത്തിരവും
ഉള്ളത ഇപ്പൾ രണ്ടുകൊല്ലം ആയി പരിന്തിരിയസ്സിന്റെ വെടികൊണ്ടകരക്ക കെടക്കുന്നു.


73. 'എവിടെ' എന്നു ഗുണ്ടർട്ട്

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/690&oldid=201712" എന്ന താളിൽനിന്ന് ശേഖരിച്ചത്