ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

                         മൂല നാമങ്ങൾ
 ൨൨൨. മൂല നാമങ്ങൾ  മറ്റു പദങ്ങളിൽനിന്നു വരാത്ത രൂഢി നാമങ്ങളാകുന്നു: ദൃ-ന്തം; 'മാവു,,' 'പ്ലാവു,' 'പൂച്ച,' 'പുലി,' 'ആൺ,' 'പെൺ, 'പുരുഷൻ,' 'സ്ത്രീ,' എന്നാൽ മലയാഴ്മയിൽ മൂല നാമങ്ങളായി വിചാരിക്കപ്പെട്ടിരിക്കുന്നതിൽ പലതും സംസ്കൃതത്തിൽ  തദ്ധിതങ്ങളൈാകന്നു ദൃ-ന്തം ;'മനുഷ്യൻ'; 'ദേവൻ.'
 ൨൨൩. മലയാഴ്മയിൽ മൂലനാമങ്ങൾ ഒകയും തമിഴുഭാഷയിൽ ഉൾപ്പെട്ടിരിക്കുന്നവ എങ്കിലും സംസകൃതത്തിൽ നിന്നു എടുക്കപ്പെട്ടവ എങ്കിലും ആകന്നും: തമിഴിലെ ന:മങ്ങൾ മലയാഴ്മയിൽ മികവാറുംയാതെതേ മാറ്റവും കൂടാതെ വരും ; ദൃ-ന്തം;  'അവൻ , 'അവൾ, 'നീതി, മരം'  എന്നാൽ തമിഴിലെ ഐകാരന്തം മലയാഴ്മയിൽ അകരാന്തമായും ഉകരാന്തം അൎദ്ധാചായിട്ടും ആയു എന്ന അന്തത്തിലെ യകാരം മാഞ്ഞുപോയും ആകാരന്തത്തോടു വകാരം ചേൎന്നും വരും:ദൃ-ന്തം; 'കുതിരൈ=കതിര, കല്ലു =കല്ലു, പായു =പാ, മാ = മാവു;
൨൨൪,  സംസ്കൃതത്തിൽനിന്നു  വരുന്ന നാമങ്ങളിൽ    പ്രഥമയിലെ അ:എന്നതു  പുല്ലിംഗത്തിൽ അൻ എന്നും നിലിംഗത്തിൽ അം എന്നും ആകം : ദൃ-ന്തം; 'പുത്ര:=പുത്രൻ, വൃക്ക:=വൃക്ഷം. ശേഷം പ്രധമയിൽ വരുന്ന വിസൎഗ്ഗം     മാഞ്ഞുപോകും : ദൃ-ന്തം ; 'കവി:=കവി. വായു:=വായു
൨൨൫  സംസ്കൃതത്തിലെ നാമങ്ങളുടെ അന്തത്തിൽ ദീൎഘസ്വരം മയയാഴ്മയിൽ ഹ്രസ്വമാകം : ദൃ- ന്തം; 'സീതാ=സീത. കന്യകാ=കന്യക. ദേവി:=ദേവി.  ഇന്ദ്രാണി,:=ഇന്ദ്രാണി, സ്വയംഭ്ര:= സ്വയംള. പുനൎഭ്ര:= പുനൎള.  എന്നാൽ ഏങ്കാക്ഷര  നാമങ്ങളിൽ  ദീൎഘം ദീൎഘമായിട്ടു  തന്നെയായിരിക്കും : ദൃ-ന്തം ; 'സ്ത്രീ, ശ്രീ, ഭ്ര.'
൨൨൩.   പ്രകൃതിയിൽ ഋ, ൻ. എന്ന അക്ഷരങ്ങളിൽ ആകെയും പ്രഥമ  ആകാരാന്തമായിരിക്കും ചെയ്താൽ ആകാരാന്തത്തോടു വകാരം ചേരുന്നതു ക്കുടാതെ പ്രകൃതി രൂപവും കൊള്ലം :ദൃ-ന്തം ; 'പിതാ= പിതാവും=പിതൃ : രാജാ= രാജാവും=ര:ജാൻ'.
൨൨൭  പ്രകൃതി ഹലന്തം ആയിരുന്നാൽ ഹല്ലു   ഇരട്ടിക്കും: ദൃ-ന്തം; വാക, വാക്കു,അച്ചു, അച്ചു,അച്ചു,സപതു , സമപത്തു, മനസ്സും, മനസ്സ് എന്നാൽ പ്രഥമയിൽ അൻ, ആൻ,അം,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/104&oldid=155050" എന്ന താളിൽനിന്ന് ശേഖരിച്ചത്