ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൪

കുന്നു : ദൃ--ന്തം; 'ആരവിടെ നില്ക്കുന്നു, ആ വന്നവർ ആരാകുന്നു, നീ എഴുതിയ്തു എന്തായിരുന്നു.' എവൻ എന്നതും അതിന്റെ രൂപഭേദ ങ്ങളും കൂട്ടത്തെ അറിഞ്ഞിരിക്കയും കൂട്ടത്തിൽ ഉൾപട്ട പ്രത്യേക പൊരു ളിനെ മാത്രം അറിവാൻ ആവശ്യമായിരിക്കയും ചെയ്യുംപോൾ പ്രയോഗിക്ക പ്പെടുന്നു : ദൃ--ന്തം; അവരിൽ, ഏവനോടാകുന്നു നീ പറഞ്ഞതു; ംരം പുസ്ത കങ്ങളിൽ നിനക്കു ഏതു വേണം.' 'എന്തു' (എന്തുകൊണ്ടു) ആക യാൽ പഞ്ചമിയുടെ അൎത്ഥത്തിൽ അല്ലാത്ത പടുതികൾക്കു 'എന്തൊന്ന, എന്തെല്ലാം' എന്നവ പ്രയോഗിക്കപ്പെടുക നടപ്പാകുന്നു : ദൃ--ന്തം; 'അവൻ എഴുതുന്നതു എന്തോന്നാകുന്നു, അവർ എന്തെല്ലാം പറ ഞ്ഞു.' യാതു, എന്തു, ഏതു, എന്നവെക്കു ആധേയമായിട്ടു പ്രയോഗം ഉണ്ടു : ദൃ--ന്തം; 'യാതൊന്ന എന്തു കാൎയ്യം ഏതുമനുഷ്യൻ.' എയെന്ന അക്ഷരവും, അ, ഇ എന്നവയെപ്പോലെ ചിലപദങ്ങളിൽ ആധേയ മായിട്ടു വരും : ദൃ--ന്തം; 'എവിടെ; എപ്പോൾ; എങ്ങ; എന്ന; എങ്ങനെ; എ ത്ര.' 'എന്നവൻ' എന്നതിന്നു 'എന്തൊരു തരക്കാരൻ' എന്നു അൎത്ഥമാകുന്നു നിൎലിംഗത്തിൽ 'എന്നതു' എന്നും ആധേയ അവസ്ഥയിൽ എന്നയെയെനും ആകും : ദൃ--ന്തം; 'ഇത എന്നയൊ; ഇവൻ എന്ന മനുഷ്യൻ.'

൨൭൨.. ചോദ്യവാക്യം എന്ന എന്നതു മൂലമായി മറ്റു വാക്യത്തോടു സംബന്ധിക്കും. അപ്പോൾ ചോദിപ്പാനുള്ള മൊഴികളെ ചോദ്യ വാക്യം ചൊല്ലിത്തരുന്നു : ദൃ--ന്തം; 'ആ വരുന്നതു ആരെന്നു തിരക്കിവരിക്;' 'ആ നില്ക്കുന്നതു ആരെന്നു ഞാൻ അറിയുന്നില്ല'. ഇങ്ങനെയുള്ള പടുതികളിൽ ഇന്നാർ എന്നിരുന്നാൽ മുന്നറിവിനെ സൂചിപ്പിക്കും : ദൃ--ന്തം, 'അപ്പോയ്തു ഇന്നാരെന്നു നീ അറിഞ്ഞോ' എന്നതിൽ പോയ ആൾ നീ അറിയുന്നവരിൽ ഒരുത്തൻ ആകുന്നു എന്ന അൎത്ഥം ഇരിക്കുന്നു. അതിൽ നല്ലതു ഏതെന്നു പറകയെന്നതിൽ 'നല്ലതു ഇന്നതെന്നു നീ അറിഞ്ഞിരിക്കുന്നതാകകൊണ്ടു പറകയെന്നും അൎത്ഥം ആകും. ൨൭൩, അതു, ഇതു, ഏതു, എന്നവ നിൎലിഗനാമങ്ങൾ ആകുന്നു എങ്കിലും സലിംഗത്തെ സംബന്ധിച്ചും വരും ദൃ--ന്തം : 'അതാരാകുന്നു' എന്നതിൽ ആർ എന്നുള്ള പൊരുൾ പുല്ലിംഗമൊ സ്ത്രീലിംഗമൊ എന്നു ഖണ്ഡിക്കുന്നി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/119&oldid=155064" എന്ന താളിൽനിന്ന് ശേഖരിച്ചത്