ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬

ചില എന്നവയും ചിലവർഎന്നതിന്റെ ചുരുക്കമാകുന്ന ചിലർ എന്നതും ആകുന്നു : ദൃ--ന്തം, 'ക്രിസ്ത്യാനികളിൽ ചിലർ (അ വരിൽ കുറഞ്ഞ ഭാഗം) 'അവൻ തന്റെ പുസ്തകങ്ങളിൽ ചിലതിനെ ഇനി ക്കു തന്നു' 'ചില മനുഷ്യരിൽ നിന്നു ചില കാൎയ്യം പഠിക്കാം." കൂട്ടം മുഴുവ നും അല്ല എന്നു കാണിക്കുന്നതിന്നു കൂട്ടത്തിൽഏറിയ ഭാഗത്തെക്കുറിച്ചും ഒന്നിനെക്കുറിച്ചും ംരംവകമൊഴികൾ പ്രയൊഗിക്കപ്പടും: ദൃ--ന്തം , (യഹൂദ ന്മാരിൽ) 'ചിലർ വിശ്വസിക്കാഞ്ഞാൽ എന്തു' എന്നു വേദവാക്യത്തിൽ 'ചിലർ' എന്നു പറയുന്നതു ഏറിയഭാഗത്തെക്കുറിച്ചാകുന്നു. 'അപ്പുസ്തക ത്തിൽ ചില പിഴയുണ്ടു എന്നു ഒരു പിഴ മാത്രം ഉണ്ടായിരുന്നാലും പറയാം.

൨൭൭, പലവൻ, പലവൾ, പലതു, പലവർ, പലർ, പലവ, പല, എന്നവ കൂട്ടത്തിൽ ഏറിയ പങ്കെന്നു അൎത്ഥം വരുന്നവയാകുന്നു. കൂട്ടത്തിൽ ഒന്നു മാത്രം അല്ല എന്നു കാണിക്കുന്നതിന്നു കൂട്ടത്തെ മുഴുവൻ സംബന്ധിച്ചും അതിൽ ചുരുങ്ങിയ ഭാഗത്തെ സംബന്ധിച്ചും ംരം മൊഴികൾ പ്രയോഗിക്കപ്പെടും. എന്നാൽ അവയിൽ നല്ല നടപ്പുള്ളവ 'പലർ പലതു പല' എന്നവയാകുന്നു : ദൃ--ന്തം, 'വിളിക്കപ്പട്ടവർ പലരാകുന്നു.' ആ പുസ്തകത്തിൽ ഒരു തെറ്റ അല്ല പല തെറ്റുകൾ ഉണ്ടെന്നു ആയിരം ഒത്തവാക്കുകളുടെ ഇടയിൽ കുറയപ്പിഴ മാത്രം ഉണ്ടായിരുന്നാലും പറയാം. 'ഒരുത്തന്റെ അപരാധത്താൽ പലരും മരിച്ചു' എന്നുള്ള വേദവാക്യത്തിൽ 'പലരും' എന്നതിന്നു എല്ലാവരും എന്നൎത്ഥമാകും. ംരം വക മൊഴികൾ ഉം എന്ന അവ്യയത്തോടു സംബന്ധിച്ചുവരുമ്പോൾ അവ വാക്യത്തിൽ സാര വാക്കാകുന്നു എന്നു കാണിക്കും : ദൃ--ന്തം; 'പലർ പറഞ്ഞു' എന്നതും 'പലരും പറഞ്ഞു' എന്നതിൽ 'പലരും, എന്നതും ആകുന്നു സാര വാക്കു വാക്യത്തിന്റെ വാച്യമായിട്ടു വരുംപോൾ ഉം എന്നതു ചേരുകയില്ല; ദൃ--ന്തം; 'വിളിക്കപ്പട്ടവർ പലരാകുന്നു.

൨൭൮. ഒരു, ചില, പല, എന്ന ആധേയ രൂപങ്ങൾ ഇരട്ടിച്ചു ഓരോരൊ, ചില ചില, പല പല. എന്ന വരുംപോൾ അവെക്കാധാരമായിരിക്കുന്ന നാമാൎത്ഥങ്ങൾ വെവ്വേറായിപ്പിരിയപ്പട്ടിരിക്കുന്നു എന്നു കണിക്കും; ദൃ--ന്തം; 'ഓരോരൊ സംഗതിയെക്കുറിച്ചു അവൻ ചോദിച്ചു.' 'ചില ചില മനുഷ്യരോടു അടുക്കരുതു.' 'പല പല കാരണങ്ങൾ അതിന്നുണ്ടായിരുന്നു.' ഓരോരൊ എന്നു 'ഓരോ' എന്നും ചുരുങ്ങും. 'ഒരുത്തൻ' ഒരുത്തി, അന്ന. എന്നവ 'ഒരോരുത്തൻ, ഓരോത്തി, ഓരോന്നു.' എന്നിങ്ങനെ ഇരട്ടിക്കും .




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/121&oldid=155067" എന്ന താളിൽനിന്ന് ശേഖരിച്ചത്