ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൭

൨൭൯ 'എല്ലാവൻഎല്ലാവൾഎല്ലാംഎല്ലാ എന്ന തു കൂട്ടത്തെ അടച്ചുപറയുന്നതിൽ പ്രയോഗിക്കപ്പടുന്നു. അതും അതിനോട ൎത്ഥത്തിൽ ഒക്കുന്ന സകലൻസൎവൻ, എന്നവ മുതലായവയും ഉം എന്ന അവ്യയത്തോടു ചേൎന്നേവരു. സലിംഗത്തിൽ അതിന്റെ ഏക സംഖ്യരൂ പങ്ങൾ കൂട്ടത്തിൽ അടങ്ങിയിരിക്കുന്ന പൊരുളുകളെ ഓരോന്നായിട്ടു പിരിച്ചു കാണിക്കുന്നു : ദൃ--ന്തം ; 'എല്ലാവനും അവനവന്റെ പ്രാപ്തി പോലെ ചെയ്തു. അവൻ എല്ലാവൎക്കും അവരുടെ ആവശ്യം പോലെ കൊടുത്തു. അവൻ എല്ലാകാൎയ്യവും കണ്ടറിയുന്നു.'എല്ലാം എന്നതു ഉം എന്നതു ചേൎന്നിരിക്കുന്ന എല്ലാവരും എന്നതിന്റെ ചുരുക്കം ആകുന്നു. വിരൂപത്തിൽ എല്ലാത്തിൻ എന്നും എല്ലാറ്റിൽ എന്നും ആകും. വിഭക്തി രൂപ ങ്ങളുടെ പിന്നാലെ ഉം എന്നതും ചേരുകയും വേണം : ദൃ--ന്തം ; പശു ക്കൾക്കു എല്ലാറ്റിന്നും പാലൊരുപോലല്ല. ആധേയമായിട്ടു വരുമ്പോൾ ഉം എന്നതു ആധാരത്തോടെ ചേൎന്നിരിക്കും : ദൃ--ന്തം ; `എല്ലാ ക്കാൎയ്യവും; എല്ലാ മനുഷ്യരും; എല്ലാപ്പോഴും: എല്ലാനേരവും.' ൨൮൦.ംരം വക മൊഴികളിൽ ചിലതു നിർലിംഗരൂപത്തിൽ അവ്യയമായി അന്വയിക്കപ്പടും .ആയ്വ എല്ലാം ,അശേഷം,ആസകലം ,മുഴുവൻ ,എന്നവ യും മറ്റും ആകുന്നു.അവ ഉം എ എന്ന അവ്യയങ്ങളോടു ചേർന്നു വരും:ദൃ-ന്തം:- 'അവൻ അവരെയെല്ലാം വിളിച്ചു വരുത്തി.,' ജലപ്രളയം മനുഷ്യരെ അശേ ഷം നശിപ്പിച്ചു,'.'ചാഴി നെല്ലാസകലവും തിന്നുകളഞ്ഞു', .'അവൻ ഒരു കോ ഴിയെ മുഴുവനെ തിന്നുകളഞ്ഞു'.മുഴുവൻ എന്ന തു ഒരു വസ്തുക്കളെക്കു റിച്ചു അതിന്റെ എല്ലാ അംശങ്ങളും ഉൾപട്ടിരിക്കുന്നു എന്നു കാണിക്കുന്നതി ന്നും ആസകലം എന്നതു പല വസ്തുക്കളെക്കു റിച്ചു മാത്രവും എല്ലാം എന്നവ രണ്ടുപ്രകാരത്തിലും പ്രയോഗിക്കപ്പെടു ന്നു: ദൃ:-ന്തം- "ജനങ്ങൾ എല്ലാം വന്നു.എന്റെ ദേഹമെല്ലാം കഴക്കുന്നു. ൨൮൧. ചില വചനാധേയ അവ്യങ്ങൾ സർവ്വാർത്ഥങ്ങളുടെ ഭാവ ത്തിൽ പ്രയോഗിക്കപ്പെടുകയുണ്ടു.ആയ്വ ഏറ,കുറയ,വളര,ഒക്ക, ആരാ നും, ഏതാനും,എങ്ങാനും,ആരാണ്ടു ,ഏതാണ്ടു,എങ്ങാണ്ടു എന്നവയും ആകുന്നു.അവ സാക്ഷാൽ വചനാധേയങ്ങളാകുന്നു.എങ്കിലും നാമങ്ങളുടേ യും നാമാധേയങ്ങളുടേയും ഭാവത്തിൽ ചിലപ്പോൾ അന്വയിക്കപ്പടുകയും അവയിൽ ചിലതിനോടു ചില വിഭക്തി രൂപങ്ങൾ ചേരുകയുമുണ്ടു.ദൃ-ന്തം:- 'വെള്ളം വളരെപ്പൊങ്ങി അവിടെ വളരെ മനുഷ്യരുണ്ടു'.'ദുഷ്ടന്മാർക്കുഒക്കെ അനുഭവം അരിഷ്ടതയാകുന്നു.'അതു ദിക്കൊക്കയിലും പരന്നു'





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ RAMESH K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/122&oldid=155068" എന്ന താളിൽനിന്ന് ശേഖരിച്ചത്