ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൪

൨൯൩. പരസ്ഥാനത്തിന്നു ഏകസംഖ്യയുടെ അൎത്ഥത്തിൽ അവൻ, അവൾ എന്നവെക്കു പകരം, അവർ, അവൎകൾ, അയാൾ, അദ്ദേഹം, അവിടെ, അവിടുന്നു, അങ്ങു, അങ്ങുന്നു, എന്നവയും മറ്റും പ്രയോഗിക്കപ്പടുന്നു. 'അവർ' എന്നതു പ്രത്യേകം സ്ത്രീകളെ മാനിച്ചുപറയുന്ന വാക്കാകുന്നു. അതു മറ്റു നാമത്തോടു കൂടിയും വരും. ദൃ-ന്തം; 'കാളിയവർ' 'ചക്കിയവർ' അവൎകൾ എന്നതു അവർ എന്നതിലും അധിക ബഹുമാനകരമാകുന്നു. എന്നാൽ അതു മറ്റുനാമങ്ങളോടു ചേൎന്നെ വരു: ദൃ-ന്തം; ഗോവിന്ദപ്പിള്ളയവൎകൾ. അയാൾ അദ്ദേഹം എന്നവരണ്ടും പ്രത്യേകം പുരുഷന്മാരെപ്പറ്റിപ്പറയുന്നതും രണ്ടാവത്തേതു മുൻപിലത്തതിലും ബഹുമാനം ഉള്ളതും ആകുന്നു. ശേഷം ഉള്ളവെക്കു അഭിസ്ഥാനത്തിൽ എന്ന പോലെ പരസ്ഥാനത്തിലും ബഹുമാനം കൂടിയും കുറഞ്ഞുംവരും.

൨൯൪. ബഹുമാനകരവാക്കുകളുടെ പ്രയോഗത്തിൽ പറച്ചിൽക്കാരന്റെ അവസ്ഥയും പറച്ചിൽക്കാൎ‌യ്യത്തിന്റെ അവസ്ഥയും അവരു തമ്മിൽ ഉള്ളയിരിപ്പും ആയിട്ടു ഇങ്ങനെ മൂന്നു സംഗതികളാകുന്നു വിചാരിക്കപ്പടുവാനുള്ളതു. ഒന്നാവതു പറച്ചിൽക്കാരൻ ജാതികൊണ്ടൊ സ്ഥാനംകൊണ്ടോ വയസ്സുകൊണ്ടൊ പറച്ചിലിന്റെ കാൎ‌യ്യത്തെക്കാൾ വലിപ്പമുള്ളവനായിരുന്നാൽ ബഹുമാനകരവാക്കു പ്രയോഗിക്ക നടപ്പില്ല. ഇങ്ങനെ ഉയൎന്നജാതിക്കാരൻ താണജാതിയിൽ ഒരുത്തനെപ്പറ്റിയും യജമാനൻ ഭ്രത്യനെപ്പറ്റിയും ജ്യേഷ്ഠൻ അനുജനെപ്പറ്റിയും, 'നീ അവൻ' എന്ന മൊഴികൾ വച്ചെ പറയുന്നുള്ളു. ഒരു പ്രകാരത്തിൽപ്പറച്ചിൽക്കാരനും മറ്റൊരു പ്രകാരത്തിൽപ്പറച്ചിലിന്റെ കാൎ‌യ്യത്തിന്നും വലിപ്പം ഉണ്ടായിരുന്നാൽ അവയിൽ മുഖ്യമായിട്ടും തെളിവായിട്ടും ഉള്ളതു പ്രമാണിക്കപ്പടും. ഇങ്ങനെ സ്ഥാനവലിപ്പമുള്ളവനെയും അപ്പൻ 'നീ' എന്നും 'അവൻ' എന്നും പറയും. രണ്ടാവതു പറച്ചിൽക്കാൎ‌യ്യത്തിന്റെ അവസ്ഥ നോക്കിയാൽ താണവരെപ്പറ്റി നീ എന്നും അവൻ എന്നും ഇടമദ്ധ്യക്കാരെപ്പറ്റി താൻ നിങ്ങൾ അയാൾ അവർ എന്നും ഉയൎന്നവരെപ്പറ്റി തങ്ങൾ അദ്ദേഹം എന്നും ഇങ്ങനെ മുറെക്കു പ്രയോഗിക്കപ്പടും: ദൃ-ന്തം; മകനു സ്ഥാനവലിപ്പം ഉണ്ടായിരുന്നാൽ അപ്പൻ അവനെപ്പറ്റി താൻ, അയാൾ എന്നു പറയുവാറുണ്ടു. അങ്ങന തന്നെ വലിയ ആളുകൾ സമന്മാരെപ്പറ്റി 'തങ്ങൾ', 'അദ്ദേഹം' എന്നും, കുറെ താണവരെപ്പറ്റി താൻ, അയാൾ' എന്നും പറക നടപ്പുണ്ടു. മൂന്നാവതു പറച്ചിൽക്കാരനും പറച്ചിലിന്റെ കാൎ‌യ്യവും തമ്മിൽ അടുപ്പം ഉണ്ടായിരുന്നാൽ ആചാരവാക്കുകൾ കുറഞ്ഞും അകലമായിരുന്നാൽ അവ ഏറിയും ഇരിക്കും. ഇങ്ങ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/129&oldid=155075" എന്ന താളിൽനിന്ന് ശേഖരിച്ചത്