ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൭

രെണം എന്നതും അൎത്ഥത്തിൽ ശരിയാകുന്നു. എന്നാൽ ' നീ വരെണം' എന്നതു 'നീ വരിക വേണം എന്നതിന്റെ ചുരുക്കവും 'വേണം' എന്നതു 'വേണ്ടുക' എന്നതിന്റെ ജ്ഞാപകയവസ്തയുമാകുന്നു. 'ആദി മനുഷ്യൻ കനിതിന്നു മൎത്ത്യനായി' എന്നതു 'ആദി മനുഷ്യൻ കനിതിന്നു അതിനാൽ മൎത്ത്യനായി', എന്നു പറയുന്നതിനോടു ഒക്കും. 'മഴ പെയ്തിൽ വെള്ളം പൊങ്ങും' എന്നതും മഴ പെയ്കയിൽ വെള്ളം പൊങ്ങും എന്നതും തമ്മിൽ അൎത്ഥഭേദമില്ല. 'തുള്ളുന്ന മാടു ചുമക്കും' എന്നതിന്നു പകരം ഏതു മാടു തുള്ളുന്നു ആ മാടു ചുമക്കും; എന്നു പറയാം. വചനിപ്പിന്നു കാലഭേദവും ആവശ്യമില്ല. എന്തെന്നാൽ ദൈവം നിത്യനാകുന്നു, എന്നതിൽ 'ആകുന്നു' എന്നതു വൎത്തമാനകാല രൂപത്തിൽ തന്നെ എങ്കിലും പദാൎത്ഥം ഇപ്പോഴും എപ്പോഴും ഒരു പോലെ സത്യമാകകൊണ്ടു വൎത്തമാനകാലത്തിന്റെ അൎത്ഥം അതിൽ വരാതിരുന്നാൽ അതു അധികയുക്തമായിരിക്കും. എന്നാൽ ആകുന്നു അല്ല എന്നവ ഒഴികെ ശേഷം വചനങ്ങൾ ഒക്കയും (വാച്യത്തോടു കൂടിയ്വയായ) സവാച്യവചനങ്ങളും വചനിപ്പു അവയുടെ സാധാരണ ലക്ഷണവുമാകയാൽ വചനങ്ങൾ ഒന്നിൽനിന്നു ഒന്നു വിവരപ്പടുന്നതു അവയ്ക്കു പൊതുവിലുള്ള ലക്ഷണമായിരിക്കുന്ന വചനിപ്പുകൊണ്ടല്ല തമ്മിൽ തമ്മിൽ വ്യത്യാസമായിരിക്കുന്ന വാച്യങ്ങളെ കൊണ്ടാകുന്നു. ആകയാൽ ഓരോരൊ വചനങ്ങളുടെ പേരു പറയുന്നതിൽ വാച്യനാമം എടുത്തു പറഞ്ഞു വരുന്നതു യുക്തമായിട്ടുള്ളതു തന്നെ; അതുകാരണത്താൽ ധാതുവിൽനിന്നു വാച്യനാമം ഉണ്ടാകുന്നതു ഇന്നപ്രകാരം എന്നു ആദ്യം തന്നെ കാണിപ്പാനുള്ളതാകുന്നു. ൨൯൭. വചനത്തിന്റെ ധാതുവായതു വചനിപ്പു, ഭാവം, അവസ്ഥ, കാലം, മുതലായ വിശേഷങ്ങളെ കൂടാതെ വാച്യത്തിന്റെ തനതു ഗുണത്തെ മാത്രം കാണിക്കുന്ന പ്രകൃതിരൂപമാകുന്നു. അതിൽനിന്നു വാച്യനാമവും ശേഷം വചനത്തിനുള്ള ശിഖരങ്ങൾ ഒക്കയും ഉണ്ടാകുന്നു.

൨൯൮. വചനത്തിന്റെ ശിഖരങ്ങൾ ധാതുവിൽനിന്നു വരുന്നു എന്നു വിചാരിക്കുന്നതു കാൎ‌യ്യത്തിന്നു കൊള്ളുന്നതും നടപ്പിന്നു ഒക്കുന്നതും ആകുന്നു. അതിന്നു പകരം വൎത്തമാനകാല രൂപത്തിൽ നിന്നു വരുന്നു എന്നു ഭാവിച്ചാൽ വളരച്ചുറ്റിന്നും സംശയത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/132&oldid=155078" എന്ന താളിൽനിന്ന് ശേഖരിച്ചത്