ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൯

ലമെന്നും ചൊല്ലപ്പെടുന്നു. ദൃ-ന്തം; നീ എഴുതും, അവൻ വായിക്കയില്ല'.

൩൩൧. മുറെക്കു പറയുംപോൾ വൎത്തമാന കാലം എന്നു ഒന്നുള്ളതല്ല. എന്തെന്നാൽ കാലത്തെക്കുറിച്ചുട്ടു സൂക്ഷ്മമായിട്ടു വിചാരിക്കുമ്പോൾ അതിൽ ഏതാനും കഴിഞ്ഞതും ശേഷമുള്ളതു വരുവാനിരിക്കുന്നതും ആകുന്നു എന്നും, നിൽക്കുന്നതായിട്ടു ഒരു സമയമില്ല എന്നും അറിവാൻ ഇട വരും. എങ്കിലും നിൽക്കുന്നതായിട്ടു ഒരു സമയം ഉണ്ടെന്നും അതു കുറഞ്ഞൊരിടയെന്നു മാത്രമല്ല ഏറനേരമെന്നും കൂടെ നാം വിചാരിക്കയും ഇങ്ങനെ ഈ വിനാഴിക എന്നു തന്നെ അല്ല, ഈ ദിവസമെന്നും ഈ മാസമെന്നും ഈ ആണ്ടെന്നും ഈ പുരുഷാന്തരമെന്നും ഈ യുഗമെന്നും കൂടെ പറകയും ചെയ്തു വരുന്നു.

ഭൂതകാലം.

൩൩൨. സ്വയഭാവ ഭൂതകാലം, തു, ത്തു, ട്ടു, റ്റു, ച്ച, ണ്ടു, ന്നു, ഞ്ഞു, ണു, ഇ, എന്നവയിൽ ഒന്നിൽ അന്തമായിരിക്കും : ദൃ-ന്തം; തൊഴു - തൊഴുതു; കൊടു - കൊടുത്തു; താഴ - താഴ്ത്തു; ഇടു - ഇട്ടു; വേൾ - വേട്ടു; അറു - അറ്റു; വിൽ - വിറ്റു; പറി - പറിച്ചു; മറെ - മറെച്ചു; ചായു - ചാച്ചു; ഉരുളു - ഉരുണ്ടു; നടു - നടന്നു; അകലു - അകന്നു; ചേരു - ചേൎന്നു; പറെ - പറഞ്ഞു; അറി - അറിഞ്ഞു; മേയു - മേഞ്ഞു; താഴു - താണു; ഓടു - ഓടി; മയങ്ങു - മയങ്ങി'. vd ൩൩൩. സ്വയഭാവ ഭൂതകാലത്തിന്റെ മൂലയന്തം തു എന്നാകുന്നു അതു അച്ചിന്റെയും ര, ല, ള, ഴ, യ, എന്ന സാദ്ധസ്വരങ്ങളുടെയും പിന്നാലെ ഇരട്ടിച്ചു ത്തു എന്നാകും ട, റ, ള, ല എന്നവയോടു സമാനപ്പട്ടു ട്ടു, റ്റു എന്നവയായിട്ടു തിരിയുന്നു. ത്തു എന്നതു താലവ്യങ്ങളോടു ചേൎച്ചയുള്ള ഇ, എ, യ എന്നവയുടെ പിന്നാലെ സമാന താലവ്യമായ ച്ചു, എന്നതായിട്ടു തിരിയുന്നു. ണ്ടു എന്നതു ഉണ്ടാകുന്നതു മൂൎദ്ധാന്യാക്ഷരമായ ള, എന്നതു തന്റെ വൎഗ്ഗത്തിൽ ചേൎന്നു എന്നതായിട്ടു മാറുന്നതിനാലും, തു, എന്നതു മൂൎദ്ധന്യ ഖരമായ ടു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/144&oldid=155090" എന്ന താളിൽനിന്ന് ശേഖരിച്ചത്