ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൮

൩൪൭. തങ്ങൾ എന്നതിനോടു ചേരുന്ന രൂപം ഭൂതകാലത്തിന്റെ കാരം നീങ്ങീട്ടു ആലും എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു. ദൃ-ന്തം; 'വന്നു-വന്നാലും; ചൊല്ലി-ചൊല്ലിയാലും; വരാഞ്ഞു-വരാഞ്ഞാലും; ചെല്ലാഞ്ഞു ചെല്ലാഞ്ഞാലും.'

൩൪൮. വാച്യനാമം നീ, താൻ, നാം എന്നവയോടു ചേരും: ദൃ-ന്തം; 'നീ പോക, താൻ വരിക, നാം ഇരിക്ക, നീ എഴുതായ്ക, നാം മിണ്ടായ്ക;

൩൪൯. ആന്തത്തോടു വിട്ടുവെയു എന്നതിന്റെ ചുരുക്കമാക്കുന്ന വിട്ടെ എന്നതു ചേൎന്നുണ്ടാകുന്ന രൂപം ആത്മസ്ഥാന പരസ്ഥാന നാമങ്ങളോടു സംബന്ധിക്കുന്നു: ദൃ-ന്തം; ഞാൻ പോകട്ടെ; അവൻ നിൽക്കട്ടെ; ഞങ്ങൾ എഴുതട്ടെ. അവർ വായിക്കട്ടെ'.

ജ്ഞാപനം. ആഗ്രഹം അറീയിക്കുന്നതു സാധ്യത്തിനാകയാൽ അഭിസ്ഥാനമായിരിക്കുന്ന കേൾവിക്കാരനല്ലാതെ വേൎവിട്ടുള്ളവർ ചെയ്‌വാനുള്ളതിനെ അവനോടു അറിയിക്കുന്നതിനിടയില്ല. ആകയാൽ ംരം രൂപത്തിലും സാക്ഷാലുള്ള അപേക്ഷ കേൾവിക്കാരനോടാകയാൽ 'ഞാൻ പോകട്ടെ' എന്നതിനു ഞാൻ പോകുന്നതിനു നീ അനുവദിക്ക എന്നു അൎത്ഥമാകുന്നു; എന്തെന്നാൽ അതു മുഴുവനായിട്ടു പറയുംപോൾ 'ഞാൻ പോക, നീ വിട്ടുവെയു, എന്നാകും.

൩൫൦. വന്തത്തോടു എം, ഏർ എന്നവ ചേർൻനു ചില രൂപങ്ങൾ ഉണ്ടാകുന്നു. ആയവ നീ എന്നതിനോടു സംബന്ധിക്കും: ദൃ-ന്തം; നീ പോയെ, നീ എഴുതിയേർ. എ എന്നതു വെയ്ക്കുക എന്നതിന്റെ ആശകയവസ്ഥയായ വെയു എന്നതിന്റെ ചുരുക്കമാകുന്നു. ആയ്തു കല്പനക്കു ജാത്യാൽ ഒരു കഠിന ഭാവമുള്ളതിനെ ശൈത്ത്യപ്പടുത്തി അതിനെ ഒരപേക്ഷ പോലെ ആക്കി തീൎക്കുന്നു: ദൃ-ന്തം; നീ എഴുതിയെ, നീ പോയെ, നീ പഠിച്ചെ, നീ വിട്ടെ, എന്നാൽ ഏർ എന്നതു ഏൽക്കുക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/153&oldid=155099" എന്ന താളിൽനിന്ന് ശേഖരിച്ചത്