ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൩

ഒരു കാൎ‌യ്യം പറയുന്നതിന്നും' എന്നായിരുന്നാൽ കാണുകയും കാൎ‌യ്യം പറകയും ഒരുപോലെ സാധ്യങ്ങളാകും.

൩൬൨. വന്തത്തോടു കൊണ്ടു, വെച്ചു, ഇട്ടു എന്നുള്ള സഹായ വന്തങ്ങൾ ചില പൊരുളുകൾ സാധിക്കുന്നതിനായിട്ടു കൂടും. അവയിൽ 'കൊള്ളുക' എന്നതിന്റെ വന്തമാകുന്ന കൊണ്ടു എന്നതു ആധേയവും ആധാരവും തമ്മിൽ കാലത്തിൽ സംയൊഗമായിരിക്കുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'നീ പറഞ്ഞുകൊണ്ടു നടക്കരുതു' ആധേയ ക്രിയ കഴിഞ്ഞതായിരുന്നാലും അതിന്റെ ഫലം നിൽക്കുന്നുണ്ടായിരുന്നാൽ അപ്പോഴും കൊണ്ടു എന്നതു ചേരും: ദൃ-ന്തം; 'ഞാൻ ചോറു ഉണ്ടു കൊണ്ടുവരാം.' ഈ പ്രയോഗത്തിൽ പ്രധാന വന്തം തനിച്ചു വരുന്നതും ഇതു കൂടി വരുന്നതുമായിട്ടു പൊരുൾ ഭേദമില്ല എങ്കിലും ഭാവഭേദമുണ്ടു. ദൃ-ന്തം; 'അറിഞ്ഞു ദോഷം ചെയ്തു' എന്നു പറഞ്ഞാൽ അറിഞ്ഞതു ദോഷം ചെയ്യുന്നതിനായിട്ടു ആകുന്നു എന്നൎത്ഥമാകും, 'അറിഞ്ഞുകൊണ്ടു ദോഷം ചെയ്തു' എന്നതിൽ അറിവു ദോഷം ചെയ്യുംപോൾ ഉണ്ടായിരുന്നു എന്നു മാത്രമേ അൎത്ഥമുള്ളൂ.

൩൬൩. വെക്കുക എന്നതിന്റെ വന്തമാകുന്ന വെച്ചു എന്നതു ആധേയവും ആധാരവും തമ്മിൽ കാലത്തെ സംബന്ധിച്ചു മുമ്പും പിമ്പുമാകുന്നു എന്നു കാണിക്കുന്നു: ദൃ-ന്തം; 'എഴുതിവെച്ചു കുളിക്കു' എന്നതിൽ കുളിക്കു മുമ്പിൽ എഴുത്തു കഴിച്ചു എന്നൎത്ഥം ആകും. കൊണ്ടു, വെച്ചു എന്നവയുടെ മുമ്പിലത്തെ ഹല്ലു അൎദ്ധാച്ചിന്റെ പിന്നാലെ ചുരുക്കത്തിന്നായിട്ടു ലോപിക്കയുൻ അവെക്കു മുൻപിൽ ഉം എന്നതു തികവിന്നായിട്ടു ചേരുകയും ഉണ്ടു: ദൃ-ന്തം; 'നടന്നോണ്ടും പറഞ്ഞേച്ചും നടന്നും കൊണ്ടു, പറഞ്ഞും വെച്ചു.'

൩൬൪. ഇടുക എന്നതിന്റെ വന്തമാകുന്ന ഇട്ടു എന്നതു ആധേയത്തിന്നു ആധാരത്തോടു അകന്ന സംബന്ധമേയുള്ളൂ എന്നു കാണിക്കുന്നതാകുന്നു: ദൃ-ന്തം; 'അവൻ എഴുതീട്ടു വായിച്ചു എന്നതിൽ എഴുതുക വായിക്കുന്നതിനു മുൻപു നടന്നു എന്നു മാത്രം അൎത്ഥമിരിക്കുന്നു; 'അവൻ എഴുതിയേച്ചു വായിച്ചു' എന്നു പറഞ്ഞാൽ ക്രിയാകൎത്താവു എഴുത്തു വായിക്കുന്നതിന്നു മുൻപേ കഴിച്ചു എന്നു അൎത്ഥമാകും ഇട്ടു എന്നതു ആധാരത്തിന്റെയും ആധേയത്തിന്റെയും കൎത്താവു വെവ്വേറായിരിക്കുമ്പോഴും പ്രയോഗിക്കപ്പടും: ദൃ-ന്തം; 'ഞാൻ പറഞ്ഞിട്ടു അവൻ കേൾക്കുന്നില്ല,' പിന്നെയും ഇതു ചിലപ്പോൾ കാരണത്തെക്കാണിക്കും: ദൃ-ന്തം; 'അവൻ പറഞ്ഞിട്ടു ഞാൻ പോയി,' 'അവൻ വിഷംതിന്നിട്ടു മരിച്ചു' എന്നതിനു വിഷം തിന്നുക അവന്റെ മരണത്തിന്നു കാരണമാകുന്നു എന്നു മാത്രം അൎത്ഥം വരും.' അവൻ വിഷം തിന്നു മരിച്ചു' എന്നു പറഞ്ഞാൽ വിഷം തിന്നുക അവന്റെ മരണത്തിന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

വൎഗ്ഗം:DC2014 Pages - booked by user: Sivavkm

"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/158&oldid=155105" എന്ന താളിൽനിന്ന് ശേഖരിച്ചത്