ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൪

കാരണമായിരുന്നു എന്നു തന്നെ അല്ല, അവൻ മരിക്കുന്നതിനായിട്ടു നിശ്ചയിച്ചു വിഷം തിന്നു എന്നു കൂടെ പൊരുളാകും.

൩൬൫. ഇട്ട എന്നതിന്നു പകരം ഭൂതകാലനാമാധേയത്തോടു ആറെ എന്നതു ചേൎത്തു പറയും. എന്നാൽ അതു ഭൂതകാല ക്രിയകളെ സംബന്ധിച്ചു മാത്രം പ്രയോഗിക്കപ്പടുന്നതാകകൊണ്ടു ആധാരം ഭൂതത്തിലെങ്കിലും വൎത്തമാനത്തിലെങ്കിലുമായിരിക്കെണം: ദൃ-ന്തം; 'ഞാൻ പറഞ്ഞാറെ അവൻ കേട്ടു, അവൻ വന്നാറെ പോകുന്നില്ല' ആധാരം ചിലപ്പോൾ ഭവിഷ്യകാലരൂപമായിരിക്കുമെങ്കിലും പൊരുൾ വൎത്തമാനകാലം തന്നെ ആയിരിക്കും: ദൃ-ന്തം; 'ചോദിച്ചാറെ തരികയില്ല' എന്നതിൽ തരുവാൻ മനസ്സില്ല എന്നു അൎത്ഥമാകുന്നു. ആറെ എന്നതു വാറു എന്നതിനോടു ഏ എന്ന അവ്യയം ചേൎന്നുണ്ടാകുന്ന വാറെ എന്നതിന്റെ ലോപമാകുന്നു. വാറെ എന്നതിനു പകരം വാറു എന്നതിന്റെ സപ്തമിയാകുന്ന വാൎക്കൾ എന്നതും, കണക്കു എന്നതിന്റെ സപ്തമിയാകുന്ന കണക്കൽ എന്നതും ആദ്യത്തിലെ ഹല്ലു നീക്കീട്ടു രണ്ടു ഭാവത്തിലും പ്രയോഗിക്കപ്പടും: ദൃ-ന്തം; വന്നാൎക്കൽ, വരാഞ്ഞാൎക്കൽ, വന്നണക്കൽ, വരാഞ്ഞണക്കൽ, എന്നാൽ ഈ രൂപങ്ങളിൽ ആദ്യം പറഞ്ഞ വന്നാറേ എന്നതു മാത്രം സാധാരണ സമ്മതമായിരിക്കുന്നു.

൩൬൬ നന്തംആശകയവസ്ഥയിലേ ംരംൻ എന്നതിനെ ആൻ എന്നു മാറ്റുന്നതിനാലുണ്ടാകുന്നു: ദൃ-ന്തം; 'നടക്കുവീൻ-നടക്കുവാൻ-നടക്കായ്‌വീൻ-നടക്കായ്‌വാൻ-നടക്കീൻ-നടക്കാൻ-നടപ്പീൻ-നടപ്പാൻ.' നന്തം ആധാരത്തിന്റെ സംഗതിയേയും സാധ്യത്തെയും കാണിക്കുന്നതിനായിട്ടു പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അവൻ വരുവാൻ പറക, നീ കളിപ്പാൻ പോകരുതു; പാപത്തിൽ വീഴായ്‌വാൻ പ്രയാസമാകുന്നു: രോഗം വരാതിരിപ്പാനുപായമില്ല.'

൩൬൭ നന്തത്തിന്റെ പിന്നാലെ 'ആയി, ആയിട്ടു, ആയിക്കൊണ്ടു' എന്നവ ചേരുമ്പോൾ ആധാരക്രിയയുടെ കൎത്താവു അതിനെ സാധ്യാമായിട്ടു ഭാവിച്ചു എന്നു കാണിക്കുന്നു: ദൃ-ന്തം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/159&oldid=155106" എന്ന താളിൽനിന്ന് ശേഖരിച്ചത്