ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൫

'മരിപ്പാനായിട്ടു പോകരുതു' എന്നതിനു മരിപ്പാൻ നിശ്ചയിച്ചും കൊണ്ടു പോകരുതെന്നൎത്ഥമാകുന്നു. നന്തത്തിന്നു പകരം ചതുൎത്ഥി വിഭക്തിയിൽ നിൎലിംഗസവാച്യ നാമവും പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'മരിക്കുന്നതിനു പോകരുതു.'

൩൬൮ ലന്തത്തിന്നു വൎത്തമാന ലന്തമെന്നും ഭൂത ലന്തമെന്നും രണ്ടു രൂപമുള്ളതിൽ വൎത്തമാന ലന്തം വാച്യ നാമത്തിന്റെ അന്തത്തിൽ വരുന്ന അ എന്നതിനേ ഇൽ എന്നതായിട്ടു മാറ്റുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'വരിക-വരികിൽ; വരായ്ക-വരായ്കിൽ; നടക്ക-നടക്കിൽ; നടക്കയ്ക-നടക്കായ്കിൽ; ഈ രൂപം എല്ലാ മൊഴികളിലും നടപ്പായിട്ടു വരുന്നില്ല. അതിന്നു പകരം ഭവിഷ്യകാലത്തോടു 'എങ്കിൽ, എന്നുവരികിൽ,' എന്നിങ്ങനെ ഉള്ളവ ചേരും: ദൃ-ന്തം; വരുമെങ്കിൽ; വരികയില്ലെങ്കിൽ; പോകത്തില്ലെന്നുവരികിൽ.' ഭൂതലന്തം വന്തത്തോടു ആൽ എന്ന പ്രത്യയം ചേരുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'നടന്നു-നടന്നാൽ; നടക്കാഞ്ഞു; നടക്കാഞ്ഞാൽ; ഓടി, ഓടിയാൽ, എന്നു, എന്നാൽ.'

൩൬൯ ലന്തം സംഭാവനയെ ക്കാണിക്കുന്നതിനായിട്ടു പ്രയോഗിക്കപ്പടുന്നു. അതിനോടു സംബന്ധിക്കുന്ന ആധാരം ഭവിഷ്യകാലമെങ്കിലും മറ്റൊരു ലന്തമെങ്കിലുമായിരിക്കും: ദൃ-ന്തം; 'മഴപെയ്താൽ വെള്ളം പൊങ്ങും; അവൻ പറഞ്ഞാൽ കാൎ‌യ്യം നടക്കത്തില്ലായിരിക്കും; ഞാൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ നീ അടികൊള്ളും; നീ വരികിൽ ഞാൻ പോകാം.' ആധാരം ചിലപ്പോൾ രൂപത്തിൽ ഭൂതകാലവും വൎത്തമാന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/160&oldid=155108" എന്ന താളിൽനിന്ന് ശേഖരിച്ചത്