ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൬

കാലവുമായിട്ടു വരുമെങ്കിലും എല്ലായ്പോഴും അൎത്ഥത്തിൽ ഭവിഷ്യകാലം തന്നെ ആയിരിക്കും: ദൃ-ന്തം; 'അവൻ ഉണ്ടെന്നു പറഞ്ഞാലുണ്ടു, ഇല്ലെന്നു പറഞ്ഞാലില്ല; രാജാവു കല്പിച്ചാൽ കാൎ‌യ്യം തീൎന്നു; പ്രയാസപ്പട്ടു നോക്കിയാൽ ഒക്കുമായിരുന്നു.'

൩൭൦. ലന്തങ്ങൾ തമ്മിൽ അല്പ വ്യത്യാസമുണ്ടു. ഭൂതലന്തം ആധാരവും ആധേയവുമായിട്ടുള്ള സംബന്ധത്തെ മാത്രം കാണിക്കുന്നു: ദൃ-ന്തം; 'മഴ പെയ്താൽ വെള്ളം പൊങ്ങും' എന്നതിൽ മഴ പെയ്യുന്നതിനെക്കുറിച്ചു അതു ഭവിക്കുമൊ ഇല്ലയൊ എന്നു പറച്ചിൽകാരൻ ഒന്നും തന്നെ നിശ്ചയിക്കാതെ മഴ പെയ്യുകയും വെള്ളം പൊങ്ങുകയും തമ്മിൽ കാരണ കാൎ‌യ്യവഴിയായി സംബന്ധപ്പട്ടിരിക്കുന്നു എന്നു മാത്രം കാണിക്കുന്നു. എന്നാൽ വൎത്തമാന ലന്തം ഭവിക്കുമെന്നു പറച്ചിൽകാരന്നു സംശയനെങ്കിലും നിശ്ചയമെങ്കിലും ഉള്ള സംഗതികളെപ്പറ്റി പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'മഴ പെയ്തിൽ വെള്ളം പൊങ്ങും' എന്നാൽ മഴ പെയ്യുന്ന കാൎ‌യ്യം സംശയമാകകൊണ്ടു, വെള്ളം പൊങ്ങുന്നതും സംശയമാകുന്നു. 'അവൻ വരികിൽ ഞാൻ പോകും' എന്നാൽ അവൻ വരുന്നതു നിശ്ചയമാകുന്നു, ആകയാൽ ഞാൻ പോകുന്നതും നിശ്ചയം തന്നെ

൩൭൧. ഭൂതലന്തം സ്വഭാവ സംശയത്തെയും വൎത്തമാനലന്തം മനോസംശയത്തെയും കാണിക്കും: ദൃ-ന്തം; 'അവൻ വന്നാൽ ഞാൻ പോകാം' എന്നതിൽ അവൻ വരുന്നതു സംശയമാകുന്നു; 'അവൻ വരികിൽ ഞാൻ പോകാം' എന്നതിൽ അവൻ വരുന്നതു ഒരുവേള നിശ്ചയമായിരിക്കും എങ്കിലും ഇനിക്കു തിട്ടം വന്നിട്ടില്ല എന്നു ഭാവം, പിന്നെയും ഭൂതലന്തം ആധേയവും ആധാരവും തമ്മിൽ സ്വഭാവ സംഭന്ധം ഉള്ളപ്പോഴെ പ്രയോഗിക്കപ്പടാവു; വൎത്തമാനലന്തം അവ തമ്മിൽ ആഗന്തുക സംബന്ധം മാത്രം ഉണ്ടായിരുന്നാലും പ്രയോഗിക്കപ്പടാം: ദൃ-ന്തം; മഴ പെയിതാൽ വെള്ളം പൊങ്ങും എന്നു പറഞ്ഞാൽ വെള്ളം പൊങ്ങുന്നതിനു കാരണം മഴ പെയ്ക ആകുന്നു എന്നു അൎത്ഥമാകും; അവൻ വരുമെങ്കിൽ കാൎ‌യ്യം നടക്കും എന്നതിനു അവൻ വരുന്നതുകൊണ്ടു കാൎ‌യ്യം നടക്കുമെന്നൎത്ഥമുള്ളതു കൂടാതെ കാൎ‌യ്യം നടക്കുമെന്നു അവൻ വരുന്നതുകൊണ്ടു പറച്ചിൽകാരൻ അറിഞ്ഞു എഞ്ഞും കൂടെ അൎത്ഥം ഉണ്ടാകും; പിന്നെയും 'അവൻ വന്നാൽ ഞാൻ പോകാം' എന്നു പറെയേണമെങ്കിൽ അവൻ വരുന്നതു ഞാൻ പോകുന്നതിന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/161&oldid=155109" എന്ന താളിൽനിന്ന് ശേഖരിച്ചത്