ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൯

അവരിൽ ഒരുത്തൻ പോയി മറ്റവൻ പോയില്ല എന്നും വ്യത്യാസമായിട്ടു അൎത്ഥം വരുന്നു; അങ്ങനെ തന്നെ 'രാജാവിനോടും കുടികളോടും വിരോധം ചെയ്യാത്തവർ' എന്നു പറഞ്ഞാൽ ഇരുപാട്ടുകാരോടും അനുകൂലം ചെയ്തവർ എന്നും ഒരു കൂട്ടുകാരോടു മാത്രം വിരോധം ചെയ്യാത്തവർ എന്നും പൊരുൾ വരുന്നതാകുന്നു.

൩൭൭. ഉം എന്ന അവ്യയം ചേരുന്ന സാംഖ്യ നാമങ്ങളോടു എങ്കിലും ചില സൎവാൎത്ഥ നാമങ്ങളോടു എങ്കിലും സംബന്ധിച്ചു നിരാധാര വചനം വരുമ്പോൾ അൎത്ഥം സംശയമായിരിക്കും: ദൃ-ന്തം; 'ആയിരം ചക്രവും കിട്ടിയില്ല' എന്നതിന്നു അതിൽ ഒട്ടും കിട്ടിയൢഎന്നും ഏതാനുമെ കിട്ടിഉള്ളെന്നും രണ്ടുപ്രകാരത്തിൽ പൊരുളുതിരിയും, അങ്ങനെ തന്നെ എല്ലാവരും നല്ലവരല്ല എന്ന വാക്യത്തിൽ ആരും നല്ലവരല്ല എന്നും ചിലരേ നല്ലവരുള്ളുഎന്നും അൎത്ഥം തോന്നും.

൩൭൮. ലന്തങ്ങൾ ഒഴികെയുള്ള സ്വയഭാവ പരാധാര വചനങ്ങൾ ആധേയമായിട്ടും വരുമ്പോഴും പൊരുൾ രണ്ടുവിധമായിരിക്കും: ദൃ-ന്തം; 'രാജാവറികെ ചെയ്യില്ല' എന്നതിനു രാജാവു അറിഞ്ഞുമില്ല ചെയ്തുമില്ല എന്നും ചെയ്യാഞ്ഞതു രാജാവറിഞ്ഞാകുന്നു എന്നും പൊരുളിരിക്കും "അവൻ ഭയപ്പട്ടു വന്നില്ല' എന്നു പറഞ്ഞാൽ അവൻ ഭയപ്പട്ടുമില്ല വന്നുമില്ല' എന്നും അവൻ ഭയപ്പട്ടു അതിനാൽ വന്നില്ലെന്നും അൎത്ഥമിരിക്കു; 'ഞാൻ മരിപ്പാൻ പോകുന്നില്ല' എന്നതിനു പോകുന്നില്ല പോയാൽ മരിക്കുമെന്നും പോകാത്തതു മരിപ്പാനാകുന്നു എന്നും രണ്ടു ഭാവവും ഉണ്ടു. 'ഗുണത്തിന്നായിട്ടു ദോഷം ചെയ്യരുതു' എന്നതിന്നു ദോഷം ചെയ്യാതിരുന്നാൽ ഗുണം വരുമെന്നും ദോഷം ചെയ്തു ഗുണം വരുത്തരുതെന്നും ഇങ്ങനെ രണ്ടു പൊരുളും ഉൾപ്പെടും.

൩൭൯. അവ്യയങ്ങളായി പ്രയോഗിക്കപ്പടുന്ന ചില വചനാധേയങ്ങള സംബന്ധിച്ചും മേൽപ്പറഞ്ഞ പ്രമാണമൊക്കും: 'ആൎ‌യ്യഭട്ടർ പറയുന്ന പ്രകാരം ആദിത്യൻ ഭൂമിയെച്ചുറ്റുന്നില്ല' എന്നതിൽ ആൎ‌യ്യഭട്ടർ പറയുന്നതു ആദിത്യൻ ഭൂമിയെച്ചുറ്റുന്നു എന്നൊ ചുറ്റുന്നില്ല എന്നൊ രണ്ടിലേതെന്നു സംശയമാകുന്നു. എന്നാൽ വന്തത്തോടു ഇട്ട എന്നതു കൂടുകയും അതിന്നു ആധാരമായിരിക്കുന്ന പ്രതിഭാവ വചനം ഭൂതകാലമോ വൎത്തമാന കാലമോ ആയിരിക്കയും ചെയ്യുമ്പോൾ ആയ്തു സ്വയഭാവം മാത്രമേ ആകു; അങ്ങനെ തന്നെ അതിനു പകരം പ്രയോഗിക്കപ്പടുന്ന ആറെ എന്നതു മുതലായവ കൂടി ഉണ്ടാകുന്ന ആധേയങ്ങൾക്കും ഒരൎത്ഥമേവരു: ദൃ-ന്തം; 'അവൻ പോയിട്ടു വന്നില്ല;' 'ഞാൻ പറഞ്ഞാറെ അവൻ കേൾക്കുന്നില്ല.'

ജ്ഞാപനം. ഇപ്രകാരം പ്രതിഭാവ വചനം ആധാരമായി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/164&oldid=155112" എന്ന താളിൽനിന്ന് ശേഖരിച്ചത്