ക്കുന്നതു ആധാരത്തിൽപ്പട്ടപൊരുളുകളോടു അടെച്ചോ വെവ്വേറെയൊ എന്നും ഔചിത്യം കൊണ്ടുതന്നേ അറിയണം: ദൃ-ന്തം; 'നല്ലതും വലിയതുമായ കാൎയ്യങ്ങൾ' എന്നതിന്നു 'നന്മയും വലിപ്പവും ഒരു പോലെ സംബന്ധിക്കുന്ന കാൎയ്യങ്ങൾ' എന്നും, 'നല്ല കാൎയ്യങ്ങളും വലിയ കാൎയ്യങ്ങളും' എന്നും പൊരുൾ വരും. എന്നാൽ വിശേഷണങ്ങൾ തമ്മിൽ സ്വഭാവേന ചേരാത്തതായിരുന്നാൽ ആധാരത്തിൽപ്പട്ട പൊരുളുകളെ വെവ്വേറായിത്തിരിച്ചെടുക്ക തന്നെ വേണം: ദൃ-ന്തം; 'കൈച്ചും, എരിച്ചും, പുളിച്ചും, ഉള്ള വസ്തുക്കൾ.'
നാലാം സൎഗ്ഗം - വചനീയ നാമങ്ങൾ.
൩൯൪. വചനത്തിൽനിന്നു വരുന്ന നാമങ്ങൾ വചനീയനാമങ്ങൾ എന്നു പേൎപടുന്നു. അവ വാച്യനാമം എന്നും സവാച്യനാമങ്ങൾ എന്നും വചനോത്ഭവ നാമങ്ങൾ എന്നും ഇങ്ങനെ മൂന്നു വകയായിരിക്കുന്നു. അവയിൽ വാച്യനാമത്തിന്നും സവാച്യനാമങ്ങൾക്കും മറ്റുള്ള നാമങ്ങളെപ്പോലെ വിഭക്തി രൂപങ്ങൾ ഉള്ളതു കൂടാതെ ക്രിയകൾക്കുള്ള സംബന്ധങ്ങൾ ചേരുന്നതു ആകുന്നു.
൩൯൫. വാച്യനാമം ഉണ്ടാകുന്നതിന്റെ വിവരം ൩൧-൩൦൬ ലക്കങ്ങളിൽ പറഞ്ഞിട്ടുണ്ടു. അതിന്നു പ്രഥമ, ദ്വതീയ, പഞ്ചമി മുതലായ വിഭക്തികൾ ഉണ്ടാകും ദൃ-ന്തം; അവൻ പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |