ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൧

കയാകുന്നു എന്നതിൽ 'അവൻ' എന്നതു കൎത്താവും, 'പറക' എന്നതു വാച്യവും ആയിരിക്കുന്നു. 'അവൾ എഴുതുകയും വായിക്കയും ചെയ്തു' എന്നതിൽ 'അവൾ' എന്നതു 'ചെയ്തു' എന്നതിന്റെ കൎത്താവും 'എഴുതുകയും വായിക്കയും എന്നവ അതിന്റെ കൎമ്മങ്ങളും ആകുന്നു. 'നീ വരായ്കയാൽ ഞാൻ പോയില്ല' എന്നതിൽ 'നീ' എന്നതു 'വരായ്ക' എന്നതിന്റെ കൎത്താവാകുന്നു. അതു പഞ്ചമിയിൽ ആകയാൽ വരാഞ്ഞതിനുള്ള കാരണത്തെക്കാണിക്കുന്നു. വീണു 'അവൻ നടക്കയിൽ എന്നതിന്നു നടക്കുമ്പോൾ വീണു എന്നൎത്ഥമാകുന്നു, (൨൧൪) ചിലപ്പോൾ മറ്റുള്ള വിഭക്തി രൂപങ്ങളും വരും: ദൃ-ന്തം; അനുതപിക്കയെക്കുറിച്ചു ഉദാരത അരുതു; വാങ്ങിക്ക കൊടുക്കയോടു ശരിയല്ല; പറകകൊണ്ടു ചെയ്കയുടെ ഗുണം അറിയത്തില്ല.'

ജ്ഞാപനം. വാച്യനാമത്തോടു രൂപത്തിൽ ഒക്കുന്ന ചില വചനോത്ഭവ നാമങ്ങൾ ഉണ്ടു; അവെക്കു വാച്യനാമത്തിന്റെ ലക്ഷണമില്ല അവ മറ്റു സാധാരണ നാമങ്ങളെപ്പോലെ അന്ന്വയിക്കപ്പടുന്നു: ദൃ-ന്തം; 'രോഗി തന്റെ കിടക്കയെ (കട്ടിലിനെ) എടുത്തുംകൊണ്ടു നടന്നു.'

൩൯൬. സവാച്യനാമങ്ങൾ നാമാധേയങ്ങളോടു 'വൻ' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നു: ദൃ-ന്തം; 'നടന്നു-നടന്നവൻ, നടക്കാഞ്ഞ-നടക്കാഞ്ഞവൻ; നടക്കുന്ന-നടക്കുന്നവൻ-നടക്കാത്ത-നടക്കാത്തവൻ. ഭവിഷ്യകാല സവാച്യ നാമത്തിന്നു നന്തത്തിന്റെ 'വാൽ' എന്നതിനെ 'വവൻ' എന്നും 'പ്പാൻ' എന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/176&oldid=155125" എന്ന താളിൽനിന്ന് ശേഖരിച്ചത്