ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൫

ധാതുക്കളിലെ ഹ്രസ്വം ദീൎഘമാകും: ദൃ-ന്തം; 'പാടുക-പടു',' പെറുക-പെറു, തൊടുക-തൊടു, നടുക-നടു, പോരുക-പൊരു,' അന്ത്യാക്ഷരം ണ്ണു, ന്നു, ല്ലു, ള്ളു, എന്ന ഇരട്ടയക്ഷരങ്ങളിൽ ഒന്നായിരുന്നാൽ അതു ഒറ്റയായിട്ടു മാറും: ദൃ-ന്തം; ഉണ്ണുക-ഊണ, തിന്നുക-തീന, ചെല്ലുക-ചെല, കൊള്ളുക-കൊളു.' എന്നാൽ ചിലപ്പോൾ ധാതുവിന്നു യാതൊരു മാറ്റവും കൂടാതെ നാമമായിട്ടു വരികയും ഉണ്ടു: ദൃ-ന്തം; 'ചൊല്ലുക-ചൊല്ലു, തല്ലുക-തല്ലു, നുള്ളുക-നുള്ളു'.

൪൦൨. അജന്തധാതുക്കളിൽ പലതിന്നും ച്ചിൽ എന്നതും വു എന്നതും ധാതുവിനോടു ചേൎന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; മുറി-മുറിച്ചിൽ-മുറിവു, ഇടി-ഇടിച്ചിൽ-ഇടിവു, പറെ-പറെച്ചിൽ, അറി-അറിവു.

൪൦൩. വാച്യനാമത്തിൽ ക്കുക എന്നതു ചേരുന്ന ധാതുക്കൾക്കു പ്പു എന്നതു ചേൎന്നു ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'നടക്കുക-നടപ്പു, അറെക്കുക-അറെപ്പു, തടിക്കുക-തടിപ്പു, ഉടുക്കുക-ഉടുപ്പു, നോല്ക്കുക-നോല്പു, തീൎക്കുക-തീൎപ്പു, വാൎക്കുക-വാൎപ്പു, മൂക്കുക-മൂപ്പു'

൪൦൪. ധാതുവിന്റെ അന്തത്തിൽ അൎദ്ധാച്ചോടു കൂടി വരുന്ന ഹല്ലിന്നു പകരം വൎഗ്ഗത്തിലേ ഖരം ഇരട്ടിച്ചു വരുന്നതിനാൽ ചില നാമങ്ങൾ ഉണ്ടാകും: ദൃ-ന്തം; 'പോകുക-പോക്കു, ഉണ്ണുക-ഊട്ടു, എഴുതുക-എഴുത്തു, ഇരിളുക-ഇരിട്ടു, ഓടുക-ഓട്ടം, ചാടുക-ചാട്ടം, മാറുക-മാറ്റം, പഴകുക-പഴക്കം, അനങ്ങുക-അനക്കം, പൊങ്ങുക-പൊക്കം, നീങ്ങുക-നീക്കം.'

൪൦൫. വാച്യനാമത്തിൽ കകാരമുള്ള ധാതുക്കളിൽ പലതിന്നും അൽ എന്നതു ചേൎന്നു ചി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/180&oldid=155130" എന്ന താളിൽനിന്ന് ശേഖരിച്ചത്