ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൭

൪൦൯. സംസ്കൃത ധാതുക്കളിൽനിന്നു അനേകം നാമങ്ങൾ ഉണ്ടാകുന്നുണ്ടു: ദൃ-ന്തം; കൃ എന്ന ധാതുവിൽനിന്നു' കൃതം കൃതി കൃത്യം, 'ക്രിയ' കരൻ, കരം, കരണൻ-കരണം, കൎണ്ണൻ, കൎത്താവു, കൎത്ത്രി-കൎത്തൃത്വം, കൎത്തവ്യം, കൎമ്മം-കൎമ്മണി, കൎമ്മി, കാരൻ-കാരണി, കാരിക-കാൎ‌യ്യം.' എന്നവ മുതലായിട്ടു മലയാഴ്മയിൽ നടപ്പുള്ള മൊഴികൾ കൂടാതെ അനേകം തദ്ധിതങ്ങളും സമാസങ്ങളും വരുന്നുണ്ടു.

അഞ്ചാം സൎഗ്ഗം - സഹായ വചനങ്ങൾ

൪൧൦. വചനമായതു ഒറ്റ മൊഴിയിൽ പല സംഗതികളെ ഉൾപടുത്തുന്നതാകയാൽ ആ സംഗതികളിൽ ഓരോന്നിനേ ആവശ്യം പോലെ താല്പൎ‌യ്യമായിട്ടു കാണിക്കുന്നതിന്നും വചനത്തോടു സംബന്ധമുള്ള മറ്റു ചില കാർയ്യങ്ങളെ കൂടെ വരുത്തിപ്പറയുന്നതിന്നുമായിട്ട് പ്രധാന ഏതാനും വചനങ്ങളെ ചേൎത്തു പറകയുണ്ടു. ആ വചനങ്ങൾക്കു സഹായവചനങ്ങൾ എന്നു പേരായിരിക്കുന്നു. ആയവ വചനത്തിന്റെ ഭാവത്തെയും സ്വഭാവത്തെയും വിശേഷപ്പടുത്തുന്നതായിട്ടു രണ്ടു തരമായിരിക്കുന്നു. ഭാവ വ്യത്ത്യാസത്തെക്കാണിക്കുന്നവ ആകുന്നു, ഉണ്ടു, ഇരിക്ക, ആക, എങ്കുക, വെണ്ടുക, കഴിക, കൂടുക, മേലുക, വഹിക്ക എന്നവയും മറ്റും ആകുന്നു.

൪൧൧. 'ആകുന്നു എന്നതു ശുദ്ധവചനമാകയാൽ മറ്റു വചനങ്ങളോടു സംബന്ധിച്ചു മാത്രം വചനിക്കുന്നതാകുന്നു. അതിന്റെ പ്രതിഭാവം 'അല്ലാ' എന്നാകുന്നു: ദൃ-ന്തം; 'മനുഷ്യൻ ആകുന്നു' എന്നും 'മൃഗം അല്ലാ' എന്നും പറഞ്ഞാൽ അൎത്ഥം ഇല്ല. മനുഷ്യൻ പാപി ആകുന്നു' എന്നും 'മൃഗം ബോധമുള്ളതല്ല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/182&oldid=155132" എന്ന താളിൽനിന്ന് ശേഖരിച്ചത്