ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൮

എന്നും പറയെണം. 'ഉണ്ടു, ഇരിക്ക' എന്നവ സവാച്യവചനങ്ങളായിരിക്കയാൽ തനിച്ചു വചനിക്കാകുന്നവയാകുന്നു: ദൃ-ന്തം; 'ദൈവം ഉണ്ടു.' പൂൎവ്വ ജന്മം ഇല്ല.' 'ഇരിക്ക' എന്നതു പ്രത്യേകം ഒരു ഭാവത്തെക്കാണിക്കുന്നതാകുന്നു എങ്കിലും അതിന്നു 'ഉണ്ടു' എന്നതു ഉള്ള ഭാവത്തെ സാരാംശം ആയിട്ടും കാലഭേദത്തെയും മറ്റും സാമാന്യമായിട്ടും കാണിക്കുന്നു. 'ഇരിക്ക' എന്നതു കാലഭേദത്തെ താല്പൎ‌യ്യ സംഗതിയായിട്ടു കാണിക്കയും പദാൎത്ഥത്തിൽനിന്നു ഒരു സാദ്ധ്യമുണ്ടെന്നു ഓൎമ്മപ്പടുത്തുകയും ചെയ്യുന്നു: ദൃ-ന്തം; 'അവന്റെ കൈയിൽ ഒരു നല്ല മരുന്നുണ്ടു' എന്നു പറഞ്ഞാൽ ഒരു വിവരം അറിയിക മാത്രം ചെയ്യുന്നു. 'അവന്റെ കൈയിൽ ഒരു നല്ല മരുന്നിരിക്കുന്നു' എന്നു പറഞ്ഞാൽ ആ മരുന്നുകൊണ്ടു ഉപകാരം വരുത്തിക്കൊള്ളാമെന്നും മറ്റും ചില ഉള്ളൎത്ഥങ്ങളുണ്ടു. പിന്നയും 'ഇരിക്ക' എന്നതിനെ പ്രയോഗിക്കുന്നതു കണ്ടറിഞ്ഞതു പോലെ പറയുംപോൾ ആകുന്നു. ഉണ്ടു എന്നു വല്ല വിധേനയും അറിഞ്ഞ സംഗതിയെക്കുറിച്ചും പറയാം: ദൃ-ന്തം; 'അവിടെ ഒരു പുസ്തകം ഇരിക്കുന്നു: ഇനിക്കൊരു പെട്ടകമുണ്ടു.'

൪൧൨. 'ഉണ്ടു ഇരിക്ക' എന്നവയുടെ സവാച്യനാമങ്ങൾ ആകുന്ന 'ഉള്ളതും ഇരിക്കുന്നതു' എന്നവ ഉണ്മാനമായിരുന്നും കൊണ്ടു അവയുടെ സ്ഥാനത്തു 'ആകുന്നു' എന്നതു വരികയുണ്ടു: ദൃ-ന്തം; 'അവൻ അവിടെ ഉണ്ടു, എന്നതു ഉണ്ടോ ഇല്ലയൊ എന്നുള്ള സംശയത്തെ മാത്രം നീക്കുന്നു. 'അവൻ അവിടെ ആകുന്നു' എന്നതു അവൻ ഇരിക്കുന്നതു അവിടെ ആകുന്നു എന്നതിനു പകരമാകയാൽ അവൻ ഒരിടത്തുണ്ടെന്നുള്ള നിശ്ചയം മുൻപെ തന്നെ മനസ്സിലിരിക്കെ എവിടെ എന്നുള്ള സംശയം മാത്രം തീൎക്കുന്നതാകുന്നു. ക്രിസ്ത്യാനികൾക്കു ഒരു വിശ്വാസം ഉണ്ടു' എന്നു പറഞ്ഞാൽ അവൎക്കുള്ളതിനെ വചനിക്കുന്നു. 'ക്രിസ്ത്യാനികൾക്കു [ഉള്ളതു] ഒരു വിശ്വാസമാകുന്നു' എന്നതിൽ അവൎക്കു പലതില്ല എന്നു നിശ്ചയപ്പടുത്തുന്നു.' ഇല്ല, അല്ല, എന്നവ 'ഉണ്ടു' 'ആകുന്നു' എന്നവയുടെ പ്രതിഭാവങ്ങളാകയാൽ മേച്ചൊല്ലിയ വ്യത്യാസം അവയിലും അടങ്ങിയിരിക്കുന്നു: ദൃ-ന്തം; 'അവൻ അവിടെ ഇല്ല' എന്നു പറഞ്ഞാൽ ഉണ്ടെന്നുള്ള സംശയത്തെ മാത്രം നീക്കുന്നു. 'അവൻ അവിടെ അല്ല' എന്നുള്ളതു അവൻ ഇരിക്കുന്നതു അവിടെ അല്ല' എന്നതിന്നു പകരമാകയാൽ മറ്റൊരു സ്ഥലത്തുണ്ടെന്നു ഭാവിക്കുന്നു. പിന്നയും 'ആ മുണ്ടിന്നു നാലു ചക്രം വിലയില്ല' എന്നതിന്നു അതിൽ കുറവുണ്ടെന്നൎത്ഥമാകും. 'അതിന്നു നാലു ചക്രം വിലയല്ല' എന്നു പറഞ്ഞാൽ അതിൽ ഏറക്കുറയുണ്ടെന്നോ അധികമുണ്ടെന്നോ പൊരുളാകും. 'ജനങ്ങൾക്കു ഒരു രാജാവു ഇല്ല' എന്ന വചനം അവരുടെ അരാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/183&oldid=155133" എന്ന താളിൽനിന്ന് ശേഖരിച്ചത്