ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൩

ക്കപ്പടുന്നു; ദൃ-ന്തം; 'അവൻ എഴുതിയിരിക്കുന്നു, ഞാൻ പോകുവാനിരിക്കുന്നു, കള്ളൻ മോഷ്ടിക്കാതിരിക്കുന്നു.'

൪൧൮. വന്തത്തോടു 'കൊണ്ടു' 'വെച്ചു' എന്നവ ചേൎന്നതിന്റെ ശേഷവും 'ഇരിക്ക'എന്നതു ചേരും: ദൃ-ന്തം; എഴുതിക്കൊണ്ടിരിക്കുന്നു; എഴുതിയേച്ചിരിക്കുന്നു. എന്നാൽ അവയുടെ പ്രയോഗം ൩൬൧-൩൬൮ ലക്കങ്ങളിൽ വിവരപ്പെടുത്തീട്ടുണ്ടു. ൪൧൧ ലക്കത്തിൽ 'ഉണ്ടു' 'ഇരിക്ക' എന്നവ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു വന്തത്തോടു ചേൎന്നു വരുമ്പോഴും ഒക്കുന്നു: ദൃ-ന്തം; 'അവൻ കൊല്ലത്തിന്നു പോയിട്ടുണ്ടു' എന്നതിന്നു പോയാറെ തിരിച്ചു വന്നില്ല എന്നു അൎത്ഥം വരുമ്പോൾ പോയിരിക്കുന്നു എന്നു പറയുന്നതിനോടു അൎത്ഥത്തിൽ ഒക്കും എന്നുവരികിലും ഭാവത്തിൽ ഈ വ്യത്യാസമുണ്ടു. 'ഉണ്ടു' എന്നതു ക്രിയയുടെ ഫലഥ്റ്റെയും 'ഇരിക്ക' എന്നതു കൎത്താവിന്റെ സാധ്യത്തെയും കുറിച്ചു ഓൎമ്മപ്പടുത്തുന്നു. ദൃ-ന്തം; പുകയില ഉണ്ടോ' എന്നു ചോദിച്ചാൽ പുകയിലെക്കു പോയിട്ടുണ്ടു എന്നുത്തരം പറയാം. 'പുകയിലെക്കു പോയിരിക്കുന്നു' എന്ന ഇന്നാർ എവിടെ ആകുന്നു എന്നു ചോദിക്കുന്നതിനേ ഉത്തരമാകു. നീ ചാരായം കുടിച്ചിട്ടുണ്ടു എന്നു വല്ലപ്പോഴും കുടിച്ചിട്ടുള്ളവനോടും കുടിച്ചതിന്റെ ലഹരി അല്പമെങ്കിലും ഉള്ളവനോടും പറയാം. 'നീ കുടിച്ചിരിക്കുന്നു' എന്നോ നിനക്കു നല്ലവണ്ണം ലഹരി പിടച്ചിരിക്കുന്നു എന്നുള്ള ഭാവത്തിലെ പ്രയോഗിക്കപ്പടാവു. പിന്നയും അവൻ ചന്തെക്കുപോയിട്ടുണ്ടു എന്നു പറയുമ്പോൾ ചരക്കു കൊണ്ടുപോരുമെന്നു പറച്ചിൽക്കാരൻ നിശ്ചയിക്കുന്നു, പോയവൻ അതിനായിട്ടു പോയി എന്നു ഭാവം വരുന്നില്ല, ചന്തെക്കുപോയിരിക്കുന്നു എന്നു പറഞ്ഞാൽ പോയവൻ ആ സാദ്ധ്യത്തെ പ്രമാണിച്ചു പോയി എന്നു അൎത്ഥം വരും. ചരക്കു കൊണ്ടു വരുന്ന സാദ്ധ്യം ഒക്കുമോ ഇല്ലയോ എന്നു പറച്ചിൽകാരൻ നിശ്ചയിക്കുന്നില്ല.

൪൧൯. 'ഇരിക്ക എന്നതു പ്രത്യേകം ഒരു സ്തിതിയേ കാണിക്കുന്നതാകുന്നു എങ്കിലും മേൽപറഞ്ഞ ദൃഷ്ടാന്തങ്ങളിൽ ഏതു സ്തിതിക്കും പൊതുവിൽ കൊള്ളുന്നതായിട്ടത്രെ പ്രയോഗിക്കപ്പട്ടിരിക്കുന്നതു. എന്നാൽ അതിന്നു പകരം ക്രിയാ കൎത്താവിന്റെ സ്തിതി കിടപ്പായിരുന്നാൽ 'കിടക്ക എന്നതും നില്പായിരുന്നാൽ 'നിൽക്ക' എന്നതും നടപ്പായിരുന്നാൽ 'നടക്ക എന്നതും ഇങ്ങനെ മറ്റു വചനങ്ങളും വരും: ദൃ-ന്തം; 'അവൻ 'ഉറങ്ങികിടക്കുന്നു, അവൾ പ്രാൎത്ഥിച്ചുകൊണ്ടു നിന്നു'; പൈതൽ കളിച്ചു നടക്കേയുള്ളു. ഇവയിൽ കിടക്ക എന്നതു മടിയായി ഉപകാരമില്ലാത്ത അവസ്ഥെക്കും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/188&oldid=155138" എന്ന താളിൽനിന്ന് ശേഖരിച്ചത്