ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൦

രുത്തന്നു വേണ്ടിയാകുന്നു എന്നുള്ള ഭാവം കാണിക്കുന്നു. എന്നാൽ 'വെക്ക' എന്നതിൽ വെക്കപ്പട്ട വസ്തുവിനെ കരുതിച്ചെയ്ത എന്നും 'ഇടുക' എന്നതിൽ കരുതാത ചെയ്ത എന്നും അൎത്ഥമിരിക്കുന്നതു പോലെ 'വെക്ക' എന്നതു പ്രധാന ക്രിയ മറ്റൊരുത്തന്റെ ഉപകാരത്തിന്നായിട്ടു കൎത്താവിനാൽ ഭാവിക്കപ്പടുമ്പോഴും 'ഇടുക' എന്നതു അപ്രകാരം ഭവിക്ക മാത്രം ചെയ്യുമ്പോഴും പ്രയോഗിക്കപ്പടുന്നു. ആകയാൽ ഇടുക എന്നതു ക്രിയാകൎത്താവിന്റെ വലിപ്പത്തെക്കാണിക്കുന്നു. എന്തെന്നാൽ താണവൎക്കു ഉപകാരം ചെയ്യുന്നതിന്നു ഉയൎന്നവരാൽ പ്രയാസം കൂടാതെ എളുപ്പമായിട്ടു കഴിയുന്നതാകുന്നു: ദൃ-ന്തം; 'തമ്പുരാനേ എന്നേ രക്ഷിച്ചിടേണമേ'?

൪൩൮. കളെക എന്നതു വന്തത്തോടു ചേൎന്നു സഹായ വചനമായിട്ടു വരുമ്പോൾ കൎത്താവു ക്രിയ ചെയ്യുന്നതിൽ തന്റെ എങ്കിലും മറ്റുള്ളവരുടെ എങ്കിലും ഉപകാരത്തെക്കരുതുന്നില്ല എന്നു കാണിക്കുന്നു. ദൃ-ന്തം; 'അവൻ ആ പുസ്തകം കീറിക്കളെഞ്ഞു' ഒരു ക്രിയ ഉപകാരമില്ലാത്തതോ ബുദ്ധിമോശമായിട്ടുള്ളതോ ഉപദ്രവമായിട്ടുള്ളതോ ആയിരുന്നാലും പറച്ചിൽക്കാരന്നു അതിന്മേൽപ്പറ്റി ദുഃഖമോ അതിശയമോ തോന്നുന്നതായിരുന്നാലും 'കളെക' എന്നതു ചേരും: ദൃ-ന്തം; 'അവൻ തന്റെ നല്ല ഉദ്യോഗം ഒഴിഞ്ഞുകളെഞ്ഞു' [അതു വലിയ ബുദ്ധിക്കുറവായിപ്പോയി.] 'അവൻ ആ നല്ല മരം വെട്ടിക്കളെഞ്ഞു. [അതു ഒരു ദോഷമുള്ള വേല] 'ഞാൻ അപ്പുസ്തകം ഒരു ദിവസം കൊണ്ടു എഴുതിക്കളെഞ്ഞു' (അതു ഒരു അസാദ്ധ്യ വേല.)

൪൩൯. പോക എന്നതു 'കളെക' എന്നതിന്റെ അൎത്ഥത്തിൽ തന്നേ മിക്കവാറും പ്രയോഗിക്കപ്പടുന്നു. ക്രിയയുടെ സ്വഭാവം പറച്ചിൽക്കാരന്റെ ആഗ്രഹത്തിന്നും മനോഭാവത്തിന്നും മാറ്റിത്തം ആകുന്നു എന്നു കാണിക്ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/195&oldid=155146" എന്ന താളിൽനിന്ന് ശേഖരിച്ചത്