ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൧

യും ചെയ്യുന്നു: ദൃ-ന്തം; 'അവന്റെ ഉദ്യോഗം മാറിപ്പോയി' (അതു ദുഃഖം തന്നേ] 'ഗോലിയാഥ ദാവീദിനോടു തോറ്റു പോയി' [അതു അതിശയം തന്നേ.]

൪൪൦. സാമാന്യേന സംഭവ വചനമായി പ്രയോഗിക്കപ്പടുന്നതിനോടു 'കളെക' എന്നതു ചേരുമ്പോൾ ആയതു ക്രിയാവചനമായും സാമാന്യേന ക്രിയാവചനമായിരിക്കുന്നതിനോടു 'പോക' എന്നതു കൂടുമ്പോൾ ആയതു സംഭവ വചനമായും തീരുന്നു. എന്തെന്നാൽ ഒരു വസ്തുവിനെകളെയുന്നതു കൎത്താവു നിശ്ചയിച്ചു ചെയ്യുന്ന വേലയും ഒരു വസ്തു പോകുന്നതു അങ്ങനെ വന്നു ഭവിക്കുന്നതുമാകുന്നു: ദൃ-ന്തം; 'യെഹൂദാസ്തറിയോത്ത ചത്തുകളെഞ്ഞു' 'അവൻ മോഷ്ടിക്കുന്നതു പലരും കണ്ടുപോയി.'

൪൪൧. തരിക, കൊടുക്ക എന്നവ വന്തത്തോടു ചേൎന്നു സഹായ വചനങ്ങളായിവരും. അവ പോരുളിൽ ഒക്കുന്നു എങ്കിലും സാഹചൎ‌യ്യങ്ങളിൽ വ്യത്യാസപ്പട്ടിരിക്കുന്നു. എന്തെന്നാൽ വാങ്ങുന്നവൻ പറച്ചിൽക്കാരനോ കേഴ്‌വിക്കാരനോ ആയിരുന്നാൽ 'തരിക' എന്നതും അല്ലാത്തപ്പോൾ ഒക്കെയും 'കൊടുക്ക' എന്നതും പ്രയോഗിക്കപ്പടുന്നു: ഇനിക്കും ഞങ്ങൾക്കും നിനക്കും നിങ്ങൾക്കും തരികയും അവന്നും അവൾക്കും അവൎക്കും അതിന്നും അവെക്കും കൊടുക്കയുമാകുന്നു. ഒരു ക്രിയ കൎത്താവിന്റെ ഉപകാരത്തിന്നായിട്ടല്ല അതിനോടു സംബന്ധിക്കുന്ന ചതുൎത്ഥ്യത്തിന്നു വേണ്ടി ച്ചെയപ്പടുന്നു എന്നു തെളിവായിട്ടു കാണിക്കുന്നതിന്നു ഇവ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'ആശാൻ ഇനിക്കു ചൊല്ലിത്തരികയില്ല എന്നാൽ അവന്നു കൂടക്കൂടെ ചൊല്ലിക്കൊടുക്കുന്നു.' വല്ലിയാളുകളെപ്പറ്റിപ്പറയുമ്പോൾ ഇവെക്കു പകരം കൃപയു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/196&oldid=155147" എന്ന താളിൽനിന്ന് ശേഖരിച്ചത്