ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൪

൪൭൫. തദ്ധിതാവ്യയങ്ങളിൽ ഉത്ഭവം തെളിവില്ലാതെയും അന്വയം പ്രത്യേകമായും പൊരുൾ പ്രയാസമായുമിരിക്കുന്നവയെ അക്ഷരമുറയ്ക്കു താഴെ വിസ്തരിക്കുന്നു.

അങ്ങു ഉത്ഭവത്തിന്നു 'കൈ' എന്നതിൽ നോക്കു, ആന്തരസപ്തമി. അവിടെ എന്നൎത്ഥമാകും. വചനങ്ങൾക്കു മുൻപു അകാരണമായിട്ടു എന്നു ചിലപ്പോൾ അൎത്ഥമാകും: ദൃ-ന്തം; ഞാൻ അങ്ങു പറഞ്ഞു.

അങ്ങനെ, ഇങ്ങനേ, എങ്ങനെ എന്നവ 'ജനം' എന്ന അപ്രസിദ്ധനാമത്തോടു അ, എ, ഇ എന്നവ ചേരുന്നതിനാൽ ഉണ്ടാകുന്നു. പ്രകാരം എന്നു പൊരുൾ.

അടുക്കൽ, അരിക എന്നൎത്ഥമാകുന്ന 'അടുക്ക' എന്നതിന്റെ സപ്തമിയാകുന്ന അടുക്കിൽ എന്നതിന്റെ തത്ഭവമാകുന്നു. അരികെ അരികിൽ എന്നവയോടു പൊരുളിൽ ഒക്കുന്നു.

അതുകൊണ്ടു, പിൻവരുന്നതു മുൻപോയതിൽ നിന്നുള്ള കാൎയ്യമാകുന്നു എന്നു കാണിക്കുന്നു 'കൊണ്ടു' എന്നതിൽ നോക്കു.

അത്തറ്റം, അതു 'അറ്റം' എന്നതിന്റെ തത്ഭവം. ആക എന്നതു ആന്തരം. അതുവരെ എന്നു പൊരുൾ.

അത്തേ, അതായ എന്നതിന്റെ ചുരുക്കം: ദൃ-ന്തം; അവിടത്തേ; ഇന്നത്തേ

അത്ര, 'തന' എന്നതിൽ നോക്കു.

അത്രിടം, 'അത്ര' എന്നതിനോടു 'ഇടം' എന്നതു ചേരുന്നതിനാൽ ഉണ്ടാകുന്നതും അതുവര എന്നൎത്ഥമാകുന്നതുമാകുന്നു.

അധികം, 'ആയി' എന്നതു ആന്തരമായിരിക്കുന്ന പ്രഥമയും 'ഏറ' എന്നതിനോടു അൎത്ഥത്തിൽ ഒക്കുന്നതുമാകുന്നു. അധികത്വം എണ്ണത്തിലേ അളവിലോ ഗുണത്തിലോ ഏതിലായിരുന്നാലും 'അധികം' എന്നുള്ളതു കൊള്ളും: ദൃ-ന്തം; പത്തിൽ അധികം (ആയി) വേണ്ടാ. അവന്നു അധികം ദ്രവ്യമുണ്ടു. സലോമോൻ സൊക്രാത്തീസിനെക്കാൾ അധികം ജ്ഞാനിയായിരുന്നു.'

അനന്തര ഉടനെ, പിന്നെ എന്നു പൊരുൾ വരുന്നതുമാകുന്നു.

അന്നു, ഉത്ഭവത്തിന്നും മറ്റും 'ദിനം' എന്നതിൽ നോക്കു. ആ ദിവസത്തിൽ, ആ കാലത്തു എന്നൎത്ഥമാകും. ഉത്ഭവത്തിന്നു 'പോൾ' എന്നതിൽ നോക്കു. അപ്പോൾ,ആ സമയത്തു എന്നർത്ഥമാകും.ഉത്ഭവത്തിന്നു' പോൾ' എന്നതിൽ നോക്കു. അപ്പുറേ, അപ്പുറമേ എന്നതിന്റെ ചുരുക്കം, പുറമെ എന്നതിൽ നോക്കു.

അശ്ശേ, പങ്ക എന്നൎത്ഥമാകുന്ന അംശം എന്നതിന്റെ സപ്തമിയായ അംശേ എന്നതിന്റെ തത്ഭവമാകുന്നു. ദൃ-ന്തം; കുറേശ്ശേ, അസ്സാരിശ്ശേ, നാഴിശ്ശേ, രണ്ടിശ്ശേ എന്നിങ്ങനെ എണ്ണത്തെയും അളവിനെയും കുറിക്കുന്ന പദങ്ങളോടു ചേരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/209&oldid=155162" എന്ന താളിൽനിന്ന് ശേഖരിച്ചത്