ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮൯

ക, അറിക, പഠിക്ക എന്നവ മുതലായിട്ടു വാക്കിനെയും നിനവിനെയും സംബന്ധിച്ച ക്രിയകളും പറയപ്പെട്ടതും നിനെക്കപ്പട്ടതുമായ പൊരുളുകെളും തമ്മിലുള്ള സംബന്ധത്തെക്കാണിക്കയും ചെയ്യും: ദൃ-ന്തം; 'വരിക എന്നു പറെഞ്ഞു. അവൻ വന്നോ എന്നു അറിഞ്ഞില്ല: നീ പോകും എന്ന് ഞാൻ ഓൎത്തു'

എന്ന, 'എങ്കുക' എന്നതിന്റെ ഭൂതകാലനാമാധേയം മുൻപിൽ പോയതു പിന്നാലേ വരുന്നതിന്റെ നാമമാകുന്നു എന്നു കാണിക്കയും ചെയ്യും: ദൃ-ന്തം; 'ചീനം എന്ന മഹാരാജ്യം, സമ്പ്രതി എന്ന ഉദ്യോഗസ്ഥൻ' 'എന്നവൻ' എന്നതും അതിന്റെ ലിംഗസംഖ്യ വിഭക്തി ഭേദങ്ങളും 'എന്ന' എന്നതിന്റെ സവാച്യങ്ങൾ ആകുന്നു: ദൃ-ന്തം; 'ചേന്നൻ എന്നവൻ, രാമൻ എന്നൊരുത്തൻ, സീതഎന്നവൾ, അമൃത എന്നതു, ത്രിഫല എന്നവ'. ഇങ്ങനെയുള്ള മൊഴികളെ കൂട്ടിപ്പറെയുന്നതു സംഗതിവിവരം പരബോധമായി അറിയപ്പെട്ടിട്ടില്ലെന്നും നാമം താല്പൎ‌യ്യ സംഗതിയാകുന്നു എന്നും കാണിക്കുന്നതിനാകുന്നു: ദൃ-ന്തം 'ചീനരാജ്യം' എന്നു പറയുന്നതു ആ രാജ്യം നല്ലവണ്ണം അറിഞ്ഞിരിക്കുന്ന ഭാവത്തിൽ ആകുന്നു. എന്നാൽ 'ചീനം എന്ന രാജ്യം' എന്ന വാക്കിൽ ആ നാമമല്ലാതെ രാജ്യത്തിന്റെ വിവരം ഒന്നും അറിഞ്ഞിട്ടെല്ലെന്നു ഭാവം: 'ചീനം എന്നൊരു രാജ്യം' എന്നതിൽ ആ നാമം പോലും മുൻപിൽ കേട്ടിട്ടില്ലെന്നു ഭാവം.

എന്നാൽ, 'എങ്കുക' എന്നതിന്റെ ഭൂതകാലലന്തം;

൧ 'എന്നു പറെഞ്ഞാൽ' എന്നു പൊരുളാകും: ദൃ-ന്തം; 'ആചാൎ‌യ്യൻ എന്നാൽ വഴികാട്ടി എന്നാകുന്നു.'

൨ 'അപ്രകാരമായാൽ' എന്നു പൊരുളാകും: ദൃ-ന്തം; ഈ പൈതങ്ങളെ പഠിപ്പിക്കെണം, എന്നാൽ ഏഴു രൂപാ ശമ്പളം തരാം.'

൩ നിരാധാരപദത്തിന്റെ പിന്നാലേ മുൻപോയതും പിൻ വരുന്നതും തമ്മിൽ ഭിന്നതഭാവമായിരിക്കുന്നു എന്നു കാണിക്കും: ദൃ-ന്തം; 'അഹങ്കാരികൾ ലജ്ജിക്കപ്പെടും: എന്നാൽ വിനയമുള്ളവർ സന്തോഷിക്കും' 'എന്നാലോ; എന്നതിൽ ഭിന്നതഭാവം കുറേ കൂടെ ഉറെപ്പാകും: ദൃ-ന്തം; ദൈവം പരിശുദ്ധനാകുന്നു. എന്നാലോ മനുഷ്യർ പാപികളാകുന്നു.

൪. ചിലപ്പോൾ ശ്രദ്ധാകൎഷണത്തിന്നായിട്ടു മാത്രം വാക്ക്യങ്ങളുടെ തുടസ്സത്തിൽ നിൽക്കും: ദൃ-ന്തം; 'എന്നാൽ ഒരു കഥയുര ചെയ്‌വേൻ ഞാൻ'. ഈ അൎത്ഥത്തിൽ എ എന്നതു മിക്കപ്പോഴും അതിനോടു ചേൎന്നു നിൽക്കും: ദൃ-ന്തം; എന്നാലേ നീ കൊച്ചീക്കു പോകെണം.'

൫ നിരാധാര പദത്തിന്റെ പിന്നാലേ മുൻ പോയതും പിൻ വരുന്നതും തമ്മിൽ വിപരീതമായിരിക്കുന്നു എന്നു കാണിക്കും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/214&oldid=155168" എന്ന താളിൽനിന്ന് ശേഖരിച്ചത്