ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൦

'എങ്കിലും' എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യും: ദൃ-ന്തം; 'രാജാവു ദയശീലക്കാരൻ എന്നാൽ കുടിരക്ഷ വേണ്ടുംവണ്ണം ചെയ്യുന്നില്ല,' ഇതിനോടു ഉം എന്ന അവ്യയം ചേരുമ്പോൾ ഈ ഭാവത്തിന്നു അധികം ഉറെപ്പു വരും: ദൃ-ന്തം; 'ദൈവം കരുണയുള്ളവനാകുന്നു എന്നാലും പാപികളെ ശിക്ഷിക്കും.'

എന്നാറേ, 'എന്നവാറെ' എന്നതിന്റെ ചുരുക്കം. [൩൬൭- ലക്കത്തിലും വാറു എന്നതിലും നോക്കു]. കാലക്രമത്തെയും കാരണത്തെയും കാണിക്കയും ചെയ്യും: ദൃ-ന്തം; 'ഞാൻ എഴുതി എന്നാറേ കാൎ‌യ്യം ഒത്തില്ല, അവൻ ഏറ്റുപറഞ്ഞു. എന്നാറേ അവന്നു ക്ഷമ കിട്ടിയില്ല.'
എന്നിട്ടു, 'എന്നു' എന്ന വന്തത്തോടു 'ഇട്ടു' എന്ന വന്തം ചേൎന്നുണ്ടാകുന്നതു. 'എന്നാറേ' എന്നതിനോടു അൎത്ഥത്തിൽ ഒക്കുകയും ചെയ്യും. [൩൬൭- ലക്കത്തിൽ നോക്കു:] ദൃ-ന്തം; 'അവൻ ചോറുണ്ടു; എന്നിട്ടു അവന്നു നിറെഞ്ഞില്ല.'
എല്ലോ, 'ഏൽക്കുക; എന്നതിന്റെ ആശകമായ 'ഏൽ' എന്നതിനോടു ഓ എന്ന അവ്യയം ചേൎന്നുണ്ടാകുന്ന 'ഏലോ' എന്നതിന്റെ മാറ്റം; എല്ലാത്തര മൊഴികളോടും ചേരുന്നതുമാകുന്നു.
൧. അറിഞ്ഞിരിക്കുന്ന സംഗതിയെ ഓൎമ്മപ്പെടുത്തുന്നതിൽ 'എല്ലോ' എന്നതു വാക്യത്തിൽ താല്പൎ‌യ്യ മൊഴിയോടു ചേൎന്നു വരും; ദൃ-ന്തം; 'നീ എന്നെ അവമാനിച്ചെല്ലോ; നീ ഗുരുവിനോടെല്ലോ പിണങ്ങി, അവനെല്ലാകുന്നു എന്നെത്തല്ലിയതു.'
൨. 'എല്ലോ' എന്നതു ചിലപ്പോൾ കാരണത്തെ സൂചിപ്പിക്കും എന്തെന്നാൽ അറിഞ്ഞു സമ്മതമായിരിക്കുന്ന കാൎ‌യ്യത്തെ ഓൎമ്മപ്പെടുത്തുന്നതിന്റെ ഒരു സാദ്ധ്യം സമ്മതമില്ലാത്ത കാൎ‌യ്യത്തെ അതിനാൽ ബോധം വരുത്തുകയാകുന്നു: ദൃ-ന്തം; 'രാജാവു നിനക്കു മാപ്പു തരും, അവൻ കരുണയുള്ളവനെല്ലോ ആകുന്നു: കോഴി കൂകിയെല്ലോ: [ആകയാൽ നെരം വെളുപ്പാറായി.]'
൩ പറയുന്ന സംഗതി പറയുന്നവന്റെയോ കേൾക്കുന്നവന്റെയോ മനോഭാവത്തിന്നു വിരൊധമായിരുന്നു എന്നു കാണിക്കുന്നതിന്നു 'എല്ലോ' എന്നതു വരും: ദൃ-ന്തം; ഇന്നലെ മഴ പെയ്തുവെല്ലോ [അതു വിചാരിച്ചിരുന്ന കാൎ‌യ്യമല്ല.]
എവിടെ, 'ഇടം' എന്നതിൽ നോക്കു.
എന്നി, 'എന്ന്യേ' എന്നതിന്റെ ചുരുക്കവും അതു 'അന്ന്യം' എന്നതിന്റെ സംസ്കൃത സപ്തമിയായ 'അന്ന്യേ' എന്നതിന്റെ തത്ഭവവും എന്നപോലെ തോന്നുന്നു. 'അല്ലാത' എന്നതിനോടു അൎത്ഥത്തിലും അന്വയത്തിലും ഒക്കുകയും ചെയ്യും: ദൃ-ന്തം; 'ഇനിക്കു ദൈവം എന്ന്യേ ആരും ശരണമില്ല.' 'എന്നി' എന്നതിന്റെ പിന്നാലെ ഹല്ലിരട്ടിക്കും: ദൃ-ന്തം; 'രാജാവു എന്നിപ്പിന്നാരും കുടിരക്ഷ ചെയ്യുന്നില്ല.'





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/215&oldid=155169" എന്ന താളിൽനിന്ന് ശേഖരിച്ചത്