ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯൮

പകരം, 'ആയി' എന്നതു ആന്തരമായി അവ്യയമായിട്ടു നടക്കുന്നു; ആധേയം ചതുൎത്ഥിയിലാകും; ദൃ-ന്തം; 'ഗുണത്തിനു പകരം ദോഷം ചേയ്യരുതു' പകലേ, 'പകൽ' എന്നതിന്റെ ആധേയ രൂപം : ദൃ-ന്തം; അവൻ പകലേ പോയി. പക്കൽ, 'പക്കു' [പക്ഷം പക്കം] എന്നതിന്റെ സപ്തമിയാകുന്ന പക്കിൽ എന്നതിന്റെ അവശബ്ദം : ദൃ-ന്തം; 'അവന്റെ പക്കൽ പണമില്ല' പക്ഷേ, 'പക്ഷം' എന്നതിന്റെ സംസ്കൃത സപ്തമി. സംദേഹക്കുറിപ്പു : ദൃ-ന്തം; 'പക്ഷേ മഴ പെയ്യും' പടി, ആന്തര ചതുൎത്ഥി : ദൃ-ന്തം; 'ചൊന്ന പടി നടക്കും' പണ്ടു, ആന്തര സപ്തമി. വളരെ മുൻപു എന്നൎത്ഥം : ദൃ-ന്തം; 'പണ്ടൊരു കാലം പടവന്നപ്പോൾ' നാമാധേയരൂപം പണ്ടത്തെ പണ്ടേ,പണ്ടു എന്നതിന്റെ വന്തം. ആധേയം ദ്വിതീയയിൽ ആകും ; ദൃ‌-ന്തം; 'അതിനെപ്പറ്റി;അക്കാൎയ്യം പറ്റി' പറ്റിൽ, പറ്റു എന്നതിന്റെ വിവരണ സപ്തമി. പകൽ എന്നു പൊരുൾ ; ദൃ‌-ന്തം; 'നിന്റെ പറ്റിൽ മരുന്നുണ്ടോ'. പെട്ടെന്നു, പടുക, എങ്കുക എന്നവയുടെ വന്തങ്ങളാകുന്ന 'പട്ടു' എന്നു എന്നവ തമ്മിൽ ചേരുന്നതിനാൽ ഉണ്ടാകുന്നു ; ദൃ‌-ന്തം; 'പെട്ടെന്നുള്ള മരണം' പിൻ, 'ആന്തര സപൂമി. പിന്നിൽ; പിന്നാലേ എന്നും വരും. പിന്നിൽ എന്നതു പിന്ന, പിന്നെ എന്നും ആകും ; ദൃ‌-ന്തം; 'പിൻ വരുന്നവൻ പിന്നുണ്ടായതു, പിന്നെപ്പറഞ്ഞു, പിന്നാലേ വരുന്നവൻ' പിൻപു, അന്തര സാപ്തമി. പിൻപേ എന്നു ആധേയ രൂപം ; ദൃ‌-ന്തം; 'പിൻപുള്ളുവർ, പിൻപേ പോയവർ: പോൽ, പോലുക [നിനെക്കു] എന്നതിന്റെ ആശകയവസ്ഥ ; ദൃ‌-ന്തം; 'പുഷ്ടികലി കാലമുണ്ടാകയില്ല പോൽ' പോലും, ആശകയവസ്ഥയിൽ താൻ എന്നതിനോടു സംബന്ധിക്കുന്ന പോലു എന്നതിന്റെ മൂലമാകുന്ന തമിഴുരൂപം : നിരാധാര പലത്തിന്റെ പിന്നാലേ വരുമ്പോൾ മറ്റുള്ളവരുടെ വിചാരം എന്നും കാണിക്കും ; ദൃ‌-ന്തം; 'മഴപെയ്കയില്ല പോലും. പരാധാരത്തിന്റെ പിന്നാലെ വരുമ്പോൾ വിശേഷതയെക്കാണിക്കും. ; ദൃ‌-ന്തം; 'അവന്റെ അടുക്കൽ ഭിക്ഷകാതപോലും ചെല്ലുകയില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/223&oldid=155177" എന്ന താളിൽനിന്ന് ശേഖരിച്ചത്