പേരായിരിക്കുന്നു. അച്ചിന്റെ സഹായം കൂടാതെ മുഴുവനും ശബ്ദിപ്പാൻ വഹിയാത്തതു ഹല്ലെന്നും വ്യംജ്ഞനമെന്നും ചൊല്ലപ്പടുന്നു.
ജ്ഞാപനം. ശബ്ദേന്ദ്രിയങ്ങളെ വേണ്ടുന്ന ഒരു പടുതിയിലാക്കീട്ടു ശബ്ദം പുറപ്പടുവാൻ തുടങ്ങി അവസാനിക്കുവോളത്തേക്കു അപ്പടുതിക്കു മാറ്റം വരുത്താതെ ശബ്ദിക്കുന്നതിനാൽ അച്ചുണ്ടാകുന്നു. ദൃഷ്ടാന്തം: ആ, എ, ഇ, ഓ. എന്നാൽ ഹല്ലിന്റെ ശബ്ദം ഉണ്ടാകുന്നതു ഇന്ദ്രിയങ്ങൾ വായിൽ ഓരോരൊ ഭാഗത്തു തൊട്ടുതടയുന്നതിനാൽ ആകുന്നു. ആകയാൽ പല്ലു തനിച്ചു ഒരു അപൂൎണ്ണ ശബ്ദമായി അച്ചിനോടു ചേരാതെ കേൾക്കപ്പടാകുന്നതില്ല: ദൃഷ്ടാന്തം; ക, കീ ഉൾ, പിൻ.
൧൩. മലയാഴ്മയിൽ നടപ്പായിരിക്കുന്ന അക്ഷരമാല പ്രചാരം പതിനാറ അച്ചും മുപ്പത്തഞ്ച ഹല്ലും ആയിട്ടു അൻപത്തൊന്നക്ഷരങ്ങൾ ഉള്ളതിനെത്താഴെ എഴുതുന്നു.
അച്ചുകൾ
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഐ ഒ ഔ അം അഃ
ഹല്ലുകൾ
ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ക്ഷ
൧൪. ഈ അക്ഷരമാല സംസ്കൃതഭാഷെക്കു ഉള്ളതാകയാൽ മലയാഴ്മയ്ക്കു നല്ലവണ്ണം കൊള്ളുന്നില്ല. അതിൽ ഉള്ള ചിലയക്ഷരങ്ങൾ മലയാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | 4 / 4 |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |