ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩


രൂഢി നാമങ്ങൾ എന്നും ബന്ധനാമങ്ങൾ എന്നും ഇങ്ങനെ രണ്ടു വകയാകും. രൂഢി നാമങ്ങൾ വസ്തുക്കളുടെ ഗുണത്തെക്കാണിക്കാതെ അവെക്കു അടയാളമായി വീണിരിക്കുന്നവയാകുന്നു. ബന്ധനാമങ്ങൾ വസ്തുക്കൾക്കു ചില കാരണവശാൽ ഉണ്ടാകുന്ന നാമങ്ങൾ ആകുന്നു. നെല്ലു, കല്ലു, പുല്ല, മരം, എന്ന വസ്തുക്കൾക്കു ഈ പേരുകൾ വരുന്നതിന്നു അപ്രകാരം നിൎമ്മിച്ചുപേരിട്ടു എന്നല്ലാതെ യാതൊരു കാരണവും പറയുന്നതിന്നു ഇല്ലായ്കകൊണ്ടു അവ രൂഢിനാമങ്ങൾ ആകുന്നു. എന്നാൽ മാങ്ങാ, തെങ്ങാ, എഴുത്താണി എന്നവെക്കു ആ പേരു വീണിരിക്കുന്നതിന്നു ചില ബന്ധങ്ങൾ ഉള്ളതാകയാൽ അവ ബന്ധനാമങ്ങൾ ആകുന്നു.

൧൦൬. ബന്ധനാമങ്ങളിൽ പലതിന്നും കാരണം മുന്തിനില്ക്കാതെ ഗുപ്തമായിത്തീൎന്നിരിക്കയാൽ രൂഡിനാമങ്ങളെപ്പോലെ പ്രയോഗിക്കപ്പടുന്നു: ദൃ-ന്തം; 'അബല' കെട്ടിയവൻ, രാജ്യം, എന്ന നാമങ്ങൾക്കു ബലം ഇല്ലാത്തവൾ, താലികൊണ്ടു വിവാഹം ചെയ്തവൻ, രാജാവു ഭരിക്കുന്ന നാടു എന്നിങ്ങനെ ഉത്ഭവാൎത്ഥമാകുന്നു എങ്കിലും നടപ്പുഭാഷയിൽ ഈ നാമങ്ങൾ ബലമുള്ള സ്ത്രീകളെയും താലികൊണ്ടല്ലാതെ വിവാഹം ചെയ്ത ഭൎത്താകന്മാരെയും രാജഭരണമില്ലാത്ത നാടുകളെയും സംബന്ധിച്ചും കൂടെപ്പറയപ്പടുന്നു.

൧൦൭. ബന്ധനാമങ്ങൾ ഗുണിനാമങ്ങൾ എന്നും ഗുണനാമങ്ങൾ എന്നും രണ്ടു തരമായിരിക്കുന്നു. ഗുണിനാമങ്ങൾ വസ്തുക്കളെക്കുറിച്ചു നമ്മുടെ മനസ്സിൽ ഉള്ള സാധാരണ രൂപത്തെക്കാണിക്കാതെ അവ ചില ഗുണങ്ങളോടു കൂടിയിരിക്കുന്നു എന്ന കാണിക്കുന്നവയാകുന്നു. ദൃ-ന്തം; "കള്ളൻ, കള്ളി, ചുമടു, വരുന്നവൻ, പോയവൾ." ഗുണനാമങ്ങൾ ഗുണികളിൽനിന്നു വേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/68&oldid=155252" എന്ന താളിൽനിന്ന് ശേഖരിച്ചത്