ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬


ട്ടത്രെ വിചാരിക്കപ്പെടുന്നതു: ദൃ-ന്തം; ക്രിസ്ത്യാനി സഭയോ അതുലോകത്തിൽ ഒക്കയും നിറഞ്ഞിരിക്കുന്നു; എന്നാൽ ഇങ്ങനെയുളള നാമങ്ങളിൽ താല്പൎ‌യ്യമായിട്ടു കാണിക്കപ്പെടേണ്ടുന്നതു ഗണത്വം അല്ല. ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന സലിംഗാൎത്ഥങ്ങൾ ആയിരിക്കുമ്പോൾ അവ സലിംഗമായിരിക്കും. ദൃ-ന്തം; 'ആ വലിയ സൈന്യം തമ്മിൽ തമ്മിൽ ഭിന്നിക്കയും തങ്ങളുടെ പ്രമാണികളോടു മത്സരിക്കുകയും ചെയ്തു. മാലാ കമാരുടെയും പിശാചുകളുടെയും നാമങ്ങൾ പുല്ലിംഗമായിരിക്കുന്നതു ഈ ആത്മാക്കൾ ശക്തിയുളളവരെന്നു നമ്മുടെ മനസ്സിൽ ഇരിക്കുന്നതിനാലും ആയതു സ്ത്രീലിംഗത്തെക്കാൾ പുല്ലിംഗത്തിൽ നന്നായി വിളങ്ങുന്നതിനാലും ആകുന്നു. ശാസ്ത്ര ദേവന്മാരെ ക്കുറിച്ചു പറയുമ്പോൾ അവർക്കു ആണും പെണ്ണും എന്നുളള വ്യത്യാസത്തോടു കൂടിയ ശരീരങ്ങൾ ഉളള പ്രകാരം വിചാരിക്കപ്പെട്ടിരിക്കയാൽ ആ വിശ്വാസത്തിനൊപ്പിച്ച് അവരുടെ നാമങ്ങളിൽ ചിലതിനെ പുല്ലിംഗമായിട്ടും ചിലതിനെ സ്ത്രീലിംഗമായിട്ടും ആക്കിയിരിക്കുന്നു. ആദികാരണനായിരിക്കുന്ന ദൈവത്തിന്റെ നാമങ്ങൾ പുല്ലിംഗമായിരിക്കുന്നത് നമ്മെ സംബന്ധിച്ച് തന്റെ ശക്തിയെയും മറ്റു തന്റെ ഗുണങ്ങളെയും ക്രിയകളെയും കുറിച്ച് നമ്മുടെ മനസ്സിൽ തക്ക വിചാരം വരുത്തുന്നതിനാകുന്നു. ദൃ-ന്തം; ദൈവം 'സൎവ്വശക്തനാകുന്നു' തന്റെ സാക്ഷാൽ സ്വഭാവത്തെയും സംബന്ധിച്ച് തന്റെ നാമം പറയപ്പെടുംപൊൾ നിൎലിംഗമായിട്ടും വിചാരിക്കപ്പെട്ടിരിക്കുന്നു: ദൃ-ന്തം; ദൈവം അനാദ്യവും ആദികാരണവും ആകുന്നു: മനുഷ്യന്റെ ശരീരത്തെയോ ആത്മാവിനെയോ പറ്റി വിവരായിട്ടുപറയുമ്പോൾ അവ നിൎലിംഗത്തിൽ ആയിരിക്കും: ദൃ-ന്തം; 'എന്റെ ദേഹമോ അതു നശിക്കും. എന്റെ ആത്മാവോ അതു എന്നേക്കുമിരിക്കും അവയിൽ എതെങ്കിലും മനുഷ്യന്നു മുഴുവനും ആയിട്ടു നില്ക്കുമ്പോൾ അർത്ഥം പോലെ പുല്ലിംഗമായിട്ടും സ്ത്രീലിംഗമായിട്ടും തീരുന്നു. ദൃ-ന്തം; അദ്ദേഹം നല്ലവനാകുന്നു. ആ ശുദ്ധാത്മാവു ഒരു രോഗക്കാരത്തിയാകുന്നു.' വിചാര ബുദ്ധി വരുന്നതിനു മുൻപേ പൈതങ്ങൾ പുരുഷന്മാരായിട്ടും സ്ത്രീകളായിട്ടും വിചാരിക്കപ്പെടുന്നില്ല. ആയതുകൊണ്ടു അവരുടെ നാമങ്ങൾ ചിലപ്പോൾ നിൎലിംഗമായിട്ടത്രെ വിചാരപ്പെടുന്നതു. ദൃ-ന്തം; 'ഇക്കുഞ്ഞു അതു ഒരു നല്ലതാകുന്നു' ചിലപ്പോൾ ലിംഗവ്യത്യാസമായിട്ടും പ്രയോഗിക്കപ്പെടും. ദൃ-ന്തം; സുന്ദരി ആയ പൈതൽ

൧൧൫. അൎത്ഥത്തിൽ ഒക്കുന്ന നാമങ്ങൾ ലിംഗത്തിലും ഒത്തിരിക്കണം. ദൃ-ന്തം; മനുഷ്യൻ ഗുണവാനല്ല. സ്ത്രീ ബലഹീനയാകുന്നു. അവന്റെ രോഗം പൊറുക്കാത്തതായിരിക്കകൊണ്ടു്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/71&oldid=155256" എന്ന താളിൽനിന്ന് ശേഖരിച്ചത്