ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮


തീർന്നിരിക്കുന്നു. മൃഗാദികളെ സലിംഗമാക്കുന്നതു എളുപ്പം തന്നെ എന്തെന്നാൽ ആണെന്നും പെണ്ണെന്നുമുളള വ്യത്യാസം അവയിൽ കാണ്മാനുണ്ടു. എന്നാൽ ചരങ്ങളിൽ പലതിനും ംരം വ്യത്യാസം ഗുപ്തമായിരിക്കുന്നതും അചരങ്ങൾക്കു ഒക്കയും ഗുണനാമങ്ങൾക്കും നിർലിംഗ ഭേദം തീരെയില്ലാ ത്തതും ആകയാൽ ഒരു നാമത്തിന്റെ ലിംഗം അറിയുന്നതു അതിന്റെ അർത്ഥം നോക്കിയല്ലാ അതിന്റെ പ്രയോഗംകൊണ്ടു വേണ്ടി വന്നിരിക്കുന്നു. എന്നാൽ ലിംഗ ഭേദമില്ലാത്ത വസ്തുക്കളിലും അതിനൊത്തതായിട്ടു ചില വ്യത്യാസം ഉണ്ടെന്നും അതു കാരണമായിട്ടത്രേ ജീവനില്ലാത്ത വസ്തുക്കളും കൂടെ സലിംഗമായിട്ടു പ്രയോഗിക്കപ്പെടുന്നു എന്നും ചില വിദ്വാന്മാർ വിചാരിക്കുന്നു. ആ മുറെക്കു സ്വഭാവേന പകർന്നു കൊടുക്കുന്നതോ ശക്തിയും വീര്യവും ഉളളതോ ആയ ലക്ഷണങ്ങൾ മുന്തിനിൽക്കുന്ന വസ്തുക്കൾ പുല്ലിംഗമായിട്ടും ഏൽക്കുന്നതും കൊളളുന്നതും പുറപ്പെടുവിക്കുന്നതും ആയ ഗുണങ്ങളെക്കൊണ്ടു അറിയപ്പെടുന്നവയും വിശേഷാൽ ഭംഗിയും തരത്തിൽ ചെറുപ്പവും ബലക്കുറവുമുള്ളവയും ആയിരിക്കുന്ന വസ്തുക്കൾ സ്ത്രീലിംഗമായിട്ടും വിചാരിക്കപ്പെടുവാനുള്ളതാകുന്നു. എന്നാൽ ംരം അഭിപ്രായം ചില പദങ്ങളെ സംബന്ധിച്ചേ ചേരുന്നുള്ളു മിക്ക നാമങ്ങളുടെയും ലിംഗത്തിനു അവയുടെ അന്തത്തിലെ രൂപമല്ലാതെ മറ്റൊരു കാരണവുമില്ലെന്നു തോന്നുന്നു. പിന്നയും ംരം പ്രമാണം ഒരു നിശ്ചയമുള്ളതല്ലായ്കയാൽ ഓരോ മനോഭാവപ്രകാരം ഒരു പൊരുൾ തന്നേ വെവ്വേറെ ലിംഗത്തിൽ ച്ചേരുന്നതിന്നിടവരുത്തുന്നതാകുന്നു: ദൃ-ന്തം ;സംസ്കൃതത്തിൽ "ബന്ധുതാ "എന്നതിന്നും ബന്ധുത്വം എന്നതിന്നും അർത്ഥം ശരിയാകുന്നു.എങ്കിലും ബന്ധുതാ എന്നതു സ്ത്രീലിംഗവും ബന്ധുത്വം എന്നതു നിർലിംഗവും ആയിരിക്കുന്നു. സംസ്കൃതം, യാവനായി, ലത്തീൻ മുതലായ ഭാഷകള്ലിൽ നിർലിംഗരൂപം വരുന്നുണ്ടു:എങ്കിലും അനവധി നിർജ്ജീവ പൊരുളുകൾ സലിംഗത്തിൽ ഉൾപട്ടിരിക്കുന്നതു കാരണത്താൽ ഹെബ്രായി,സുറിയാനി, മുതലായ്വയിലപ്പോലുള്ള ചേലു കേടുകൾ ഇവയിലും കാണ്മാനുണ്ടു.എന്നാൽ മലയാഴ്മയിലും അതിന്റ സമശിഖരങ്ങളായ തമിഴ്,തെലുങ്ക്,കന്നടി,എന്നവയിലും ഇംഗ്ലീഷു മുതലായ മറ്റു ഏതാനും ഭാഷകളിലുമേ ലിംഗഭേദം അർത്ഥത്തിന്നൊപ്പിച്ചു വരുത്തപ്പെടുന്നുള്ളു.ആയ്തു രൂപലിംഗത്തെക്കാൾ തെളിവും നിശ്ചയവും ചേർച്ചയുമുള്ള ഒരു പ്രമാണമാ കുന്നു.എന്നാൽ ജീവജന്തുക്കളിൽ ആണെന്നും പെണ്ണെന്നും ഉള്ളഭേദം കാണ്മാനുള്ളതാകയാൽ അവയെ മലയാഴ്മയിൽ നിർലിംഗത്തോടു ചേർത്തിരിക്കുന്നതു നന്നായില്ല എന്ന ഒരു പക്ഷം തോന്നുന്നതിന്നിടയുണ്ടു. എങ്കിലും ജീവജന്തുക്കളിൽ ഏതാനിലുമേ ംരം വ്യത്യാസം തെളിവായിട്ടു കാണുന്നുള്ളു.അല്പത്തിൽ മാത്രമേ അതു വരുത്തീട്ടു കാർയ്യമുള്ളു. ആവശ്യ മുള്ളിടത്ത് ആയ്തു തീരെ വെവ്വെറേ മൊഴുകൾകൊണ്ടും സാധാരണമൊഴി യോടു ആണും പെണ്ണും വെർ



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/73&oldid=155258" എന്ന താളിൽനിന്ന് ശേഖരിച്ചത്