ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൭


൧൫൫. കൂട്ടത്തെ അടെച്ചു പറയുന്നതിലും പല വസ്തുതകളെ ഇന്നവയെന്നു നിശ്ചയിച്ചു പ്രത്യേകം പറയുന്നതിലും ഇന്നവയെന്നു നിശ്ചയിക്കാതെ സമാന്ന്യമായിട്ടു പറയുന്നതിലും ബഹു സംഖ്യ കൊള്ളിക്കപ്പെടുന്നു : ദൃ_ന്തം, 'മനുഷ്യർ പാപികളാകുന്നു : ജഡിജിമാരെക്കണ്ടു പറഞ്ഞു : മനുഷ്യരെയും മൃഗങ്ങളെയും അവർ വാളുകൊണ്ടു കൊന്നു, ആളുകൾ വരുന്നുണ്ടു.'

൧൫൬. സലിംഗനാമങ്ങളിൽ ബഹുമാനത്തിനു വേണ്ടി ബഹുസംഖ്യ ഏക സംഖ്യയായിട്ടു പ്രയോഗിക്കപ്പെടും : ദൃ_ന്തം, 'നാരായണർ പണിക്കർ, ആഴാഞ്ചേരിൽ തമ്പുരാക്കൾ‌, ഗുരുക്കൾ അച്ചൻ.' എന്നാൽ ബഹുമാനകരമായിട്ടുള്ള പ്രയോഗിക്കപ്പെടുമെന്നു മുൻമ്പിൽ കാണിച്ച രൂപങ്ങളേ അധികമായിട്ടിങ്ങനെ വരുന്നുള്ളു. ഏക സംഖ്യയ്ക്കുപകരം ബഹുസംഖ്യ ബഹുമാനകരമായിട്ടു പ്രയോഗിക്ക പല ഭാഷകളിലും നടപ്പുള്ളതാകുന്നു. എന്തെന്നാൽ ബഹുത്വം ആളുകൾ കൂടുമ്പോൾ അവർ തമ്മിൽ ഒരുമെക്കും ആലോചനെക്കും ഇടയുള്ളതാക്കുന്നു. 'ഒരുമ ബലമാകുന്നു എന്നും ആലോചനക്കാരുടെ സംഘത്തിൽ രക്ഷയുണ്ടു' എന്നും ഉള്ള സുഭാഷിതത്തിൻ പ്രാകാരം ബഹുത്വം ശക്തിയെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും മനസ്സിൽവിചാരമുണ്ടാക്കുന്നതും ശക്തിയും ബുദ്ധിയുമുള്ള ആളുകളോടു നമുക്കു സ്വഭാവേ ബഹുമാനം തോന്നുതും ആകെയാൽ ബഹുസംഖ്യരൂപം ബഹുമാനകരമായിട്ടു തീൎന്നിരിക്കുന്നു.

൧൫൭. നിൎലിംഗ നാമങ്ങളിൽ ഏകസംഖ്യ ബഹുസംഖ്യയ്ക്കായിട്ടു കൊള്ളിക്കപ്പെടുക നടപ്പാകുന്നു. :ദൃ_ന്തം; 'രണ്ടു കണ്ണു, നാലു പശുവു.

൧൫൮. ജീവനില്ലാത്ത വസ്തുക്കളെ സ്സംബന്ധിച്ചു ബഹുസംഖ്യയ്ക്കുപകരം ഏക സംഖ്യ പ്രയോഗിക്ക പല ഭാഷകളിലും നടപ്പുണ്ടു. മലയാഴ്മയിൽ അതു സാധാരണമായിരിക്കുന്നു. വസ്തുക്കളുടെ സംഖ്യകൂട്ടി പറയുമ്പോൽ ബഹുസംഖ്യ പ്രയോഗിക്കുക ഈ ഭാഷയിൽ തീരെയില്ലെന്നുതന്നെ പറയാം ദൃ_ന്തം; 'രണ്ടു കൈ' എന്നല്ലാതെ 'രണ്ടു കൈകൾ' എന്നു വരുന്നില്ല. നിൎലിംഗ നാം ജീവജന്തുക്കളെ സംബന്ധിച്ചായിരുന്നാൽ , പറയുന്നവന്റെ മനസ്സുപോലെ ഏകസംഖ്യ എങ്കിലും ബഹുസംഖ്യ എങ്കിലും പ്രയോഗിക്കാം. ദൃ_ന്തം; 'മൂന്നാടു, നാലുപശുക്കൾ.' എന്നാൽ നിൎലിംഗം സലിംഗത്തിനായിട്ടു എടുത്തുപറയപ്പെടുമ്പോൾ ബഹു സംഖ്യാൎത്ഥത്തിന്നു ബഹുസംഖ്യ രൂപം തന്നെ വേണം.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/82&oldid=155268" എന്ന താളിൽനിന്ന് ശേഖരിച്ചത്