ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨


൧൬൪. വിഭക്തി രൂങ്ങൾ പ്രകൃതിയൊടു ചേരുന്നതിൽ പ്രകൃതി അജന്തവും പ്രത്യയം അജാതിയും ആയിരുന്നാൽ സന്ധിക്കുവേണ്ടി ൫൩ാം ലക്കത്തിൻ പ്രകാരം ഇടയിൽ കാരം വരും. ദൃ-ന്തം; നദി-നദിയെ-നദിയിൽ-നദിയൊടു-നദിയുടെ. ഹലന്തത്തോടു മാറ്റം കൂടാതെ ചേരും. ദൃ-ന്തം; 'ആർ-ആൎക്കു, അവൾ-അവൾക്കു, കാൽ-കാലിൽ-കാല്ക്കു-കാലോടു'. ചതുൎത്ഥിയുടെ രൂപമാകുന്ന ക്ക എന്നതിനു മുൻപു അൎദ്ധാച്ചു ൬൯ാം ലക്കപ്രകാരം കാരമായിട്ടു തിരിയും. ദൃ-ന്തം; 'മരത്തു-മരത്തുക്കു, ആളു-ആളുക്കു.' പ്രകൃതിയിലെ കാരം ഐ, അയ, ഏ, എന്നവയിൽ ഒന്നായിട്ടു തിരിയും. ദൃ-ന്തം; 'കുതിര-കുതിരൈക്കു-കുതിരയ്ക്കു-കുതിരെക്കു.' ചില നാമങ്ങളിൽ പ്രത്യേകം സാപൂമ്യ ചതുൎത്ഥിയിൽ അൎദ്ധാച്ചു ക്ക എന്നതിനു മുൻപ് കാരമാകും : ദൃ-ന്തം; 'നാൾ-നാളേക്കു, അന്ന-അന്നേക്കു, വീടു-വീട്ടിലേക്കു, അകം-അകത്തേക്കു.' ആ, ംരം എന്നിവയുടെ പിന്നാലെ ചതുൎത്ഥിയിൽ യികാരം ഏറും.

൧൬൫. നാമത്തിന്റെ അന്തത്തിലെ മ, ട, റ എന്നക്ഷരങ്ങൾ സംബോധനയിൽ ഒഴികെ മുറെക്കു ത്ത, ട്ട, റ്റ എന്നവയായിട്ടു വിരൂപപ്പട്ടതിന്റെ ശേഷമേ വിഭക്തി രൂപങ്ങൾ ചേരു. ദൃ-ന്തം; 'മരം-മരത്തെ-മരത്തിന്നു, കാടു-കാട്ടാൽ-കാട്ടിൽ, ആറു-ആറ്റിന്റെ-ആറ്റാൽ, മരമേ, കാടേ, ആറേ.

൧൬൬. പലനാമങ്ങളിലും പ്രത്യേകം പല ആക്ഷരങ്ങൾ ഉള്ളവയിൽ ട, റ എന്ന എഴുത്തുകൾ ഒറ്റയായിരിക്കും : ദൃ-ന്തം; 'പാടു-പാട്ടിന്നു-പാടിന്നു, ചുമടു-ചുമട്ടിന്റെ-ചുമടിന്റെ, ചോറു-ചോറ്റിൽ-ചോറിൽ, പയറു-പയറ്റിന്റെ-പയറിന്റെ.' ചില നാമങ്ങളുടെ വിഭക്തികളിൽ ട, റ എന്നവയിരട്ടിക്കയെന്നു വന്നാൽ സ്വരൂപത്തിൽ ഇരട്ട അക്ഷരമുള്ള മറ്റു പദങ്ങളുമായിട്ടു പിണങ്ങിപ്പോകുന്നതിനിടയുള്ളതാകയാൽ അങ്ങനെ വരുന്ന പടുതിയിൽ ഇരട്ടിക്കാതിരിക്കുക തന്നെ യുക്തമാകുന്നു : ദൃ-ന്തം; മാറു-മാറ്റു, പാടു-പാട്ടു, മാറിന്റെ-മാറ്റിന്റെ, പാടിന്നു-പാട്ടിന്നു.' 'നീരു' എന്നതിന്നു വെള്ളമെന്നു അൎത്ഥം വരുംപോൾ വിരൂപത്തിൽ കാരം റ്റ എന്നാകും : ദൃ-ന്തം; 'നീറ്റിൽ മുഴുകിയ കാള.' 'നീർ' എന്നതിന്നു വീക്ക രോഗമെന്നൎത്ഥം വരുംപോൾ കാരം മാറ്റം കൂടാതെ തന്നേയിരിക്കും : ദൃ-ന്തം; 'നീരിന്നു വിരേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/87&oldid=155273" എന്ന താളിൽനിന്ന് ശേഖരിച്ചത്