ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__3___

         		ആഹന്ത!ഞാനിന്നുകിനാവിലാണ്ടോ?
           		മോഹിക്കകൊണ്ടോ നിഴൽപോലനേകം
  		ദേഹവ്രജം വാഴ്വതുയോഗദൃക്കിൻ-
     		മാഹാത്മ്യമാർന്നോ?മതികണ്ടിടുന്നു!	                                  6	              			പെട്ടന്നുദിക്കുന്നൊരമേയനാദം,

പൊട്ടിത്തരിക്കുന്നു മദീയദേഹം ഒട്ടുക്കുമെൻബുദ്ധിസുസൂക്ഷ്മലോക- ത്തൊട്ടിക്കഴി,ഞ്ഞങ്ങുവിചിത്രമെങ്ങും! 7 ഇക്കാഴ്ചയിൽദൈവതജാല,മീഞാ- നിക്കാർയ്യമാം മന്നിടമല്ലകാണ്മൂ! ചിൽക്കാതലാം സദ്ഗുരുതൻകടാക്ഷാൽ തല്ക്കാലമത്യത്ഭുതസിദ്ധനോ ഞാൻ? 8

______________________________________________________________________________

6.കിനാവു=സ്വപ്നം.ദേവവ്രജം=ദേഹസമൂഹം. യോഗദൃക്ക്=ജ്ഞാനദൃഷ്ടി. ചിത്താകാശത്തിൽ സ്വപ്നവും ഭ്രാന്തിയുമല്ലാതെ ജ്ഞാനദൃഷ്ടികൊണ്ടു ദർശിക്കുകയാണ് കവി ചെയ്യുന്നത്. 7.മദീയദേഹം=എന്റെ ശരീരം ജ്ഞാനദർശനാവസരത്തിങ്കൽ യോഗികൾക്കുണ്ടാവുന്ന അവസ്ഥകളെ ഈ പദ്യത്തിൽ കാണിച്ചിരിക്കുന്നു.

	8.ദൈവതാജാലം=ദേവതകളുടെ സമൂഹം.കാർയ്യമാംമന്നിടം=കാരണങ്ങളായ സൂക്ഷ്മഭൂതങ്ങളിൽനിന്നും ഉണ്ടായ ലോകം. ചിൽക്കാതൽ=ബ്രഹ്മസ്വരൂപി. അത്യത്ഭുതസിദ്ധൻ=അത്യത്ഭുതങ്ങളായസിദ്ധികളോടുകൂടിയവൻ.ഗുരുകടാക്ഷം കൊണ്ട

കവിക്കും സൂക്ഷ്മലോകദർശനാദികൾ ഉണ്ടായിട്ടുണ്ടെന്നു താല്പര്യം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/11&oldid=208841" എന്ന താളിൽനിന്ന് ശേഖരിച്ചത്