ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__5__

കല്പാന്തകാലത്തു മണഞ്ഞിടാത്താ - സൽപ്രഭാവന്മാരുമണഞ്ഞിടുന്നു ! സർവ്വാന്തരംഗർഷിപദം ഭജിച്ചു സർവാത്മനാ സൂക്ഷ്മശരീരിവർഗ്ഗം, നിർവ്വാണലാഭംവരെ നില്ക്കുമെന്ന നിർവ്യാജവേദോക്തി ജഗൽപ്രസിദ്ധം, ചിൽപ്രാഭവത്തേൻമൊഴി ലോകമാതാ- വിപ്രാണിവർഗ്ഗം കരയുംപ്രകാരം കല്പാന്തകാലം കവരാത്ത വിശ്വ- കല്പദ്രുമം മാഞ്ഞുതുകൊണ്ടു കേണാൾ. ___________________________________________________________________________________ 11. ദിക്കുപാലർ=അഷ്ടദിക്കുപാലന്മാർ. അല്പേതരം=വളരെ. തൈജസകായന്മാർ=തേജോമയസ്വരൂപികൾ. കല്പാന്തകാലം=പ്രളയം. സൽപ്രാഭവന്മാർ=സത്തിന്റെ പ്രാഭവത്തോടുകൂടിയവർ. അണഞ്ഞിടാത്ത=കെടാത്ത. അണഞ്ഞിടുന്നു=വരുന്നു. 12.സർവാന്തരംഗർഷി=സർവാന്തരംഗനായ മഹർഷി;ബ്രഹ്മജ്ഞാനി. സൂക്ഷ്മശരീരി വർഗ്ഗം=ദേവതാഗണം. നിർവ്വാണം=മോക്ഷം. നിർവ്യാജവേദോക്തി=സത്യവേദത്തിലെ വാചകം;ദർശനകർത്താക്കന്മാരുടെ വചനം. ബ്രഹ്മജ്ഞാനികളെ അനുകരിച്ചുകൊണ്ടു എല്ലാ ദേവന്മാരും നില്ക്കുമെന്നു ശ്രുതിയുണ്ടു്.

13.ചിൽപ്രാഭവ=ചിൽപ്രാഭവത്തോടുകൂടിയവൾ കല്പാന്തകാലം കവരാത്ത=കല്പാന്തത്തിങ്കൽ നശിക്കാത്ത. വിശ്വകല്പദ്രുമം=ലോകത്തിന്നു കല്പദ്രുമമായിരിക്കുന്നവൻ. ജ്ഞാനോപദേഷ്ടാവു്. ലോകഗുരുവിന്റെ അഭാവത്തിൽ വിളറിയ ദൂമീദേവി താഴെ കാണുംപ്രകാരം വിലപിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/13&oldid=208843" എന്ന താളിൽനിന്ന് ശേഖരിച്ചത്