ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-14-


അതിമൃദുമൃദുവായ് പരാത്മബോധ- വ്രതിപരമാത്മനി ഹാ! ലയിച്ചനേരം, 3 പ്രതിദിനമമിതം പുണർന്ന വിദ്യാ- കൃതി പതദേവതഹൃത്തുടഞ്ഞുവീണാൾ. വിഷഹരവിഷമേക്ഷണാശ്രമാംബ ധിഷണമറിഞ്ഞിഹ വീണശക്തിദേവി, 4 വിഷയരതികെടുത്തിടുന്ന സാക്ഷാ- ദൃഷികുലദേവതമൂർഛവിട്ടുമെല്ലെ. ഇവരമലപരാസ്വരൂപ നാനാ- ഭൂവനമനോഹരവൃത്തി വിട്ടൊഴിപ്പോർ, ഭുവനഗുരുമഹാസമാധിയെക്ക- 5 ണ്ടവനതവക്ത്രകരഞ്ഞിവണ്ണമോതി. _____________________________________________________________ ഴ്ച. ദൃഷ്ടിപഥം ദർശനമാർഗ്ഗം . കവിദേവതകളെ കാവ്യദൃ

ഷ്ടിയിൽകൂടി      അഥവാ      ദിവ്യദൃക്കിൽകൂടി      കാണുന്നു
    3.  പരാത്മബോധവ്രതി        പരാത്മബോധത്തിൽ

വ്രതത്തോടു കൂടിയവൻ. പരമാത്മനി പരമാത്മാവിങ്കൽ. പ്രതിദിനം ദിവസംതോറും. അമിതം ധാരാളം. വിദ്യാ കൃതി വിദ്യാസ്വരൂപ , അവിദ്യാനാശകാരിണി . പരദേ വത കുലദൈവം. പരാസ്വരൂപയായ ശക്തിയെ ആ ശ്രമദേവതയാക്കി കല്പിച്ചു വിലപിപ്പിക്കുന്നു .

    4.  വിഷഹരവിഷമേക്ഷണാശ്രമാംബ     വിഷഹര

യായി വിഷമേക്ഷണയായിരിക്കുന്ന ആശ്രമദേവത. ധി ഷണ ബുദ്ധി. ശക്തിദേവി പരാശക്തി. വിഷയരതി ലോകവിഷയത്തിലുള്ള ആസക്തി . ഋഷികുലദേവത മ

ഹർഷിമാരുടെ പരദേവത.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/22&oldid=208853" എന്ന താളിൽനിന്ന് ശേഖരിച്ചത്