ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

iv

കൂറാൽകഥിച്ചു ശമമാരാൽപുലർത്തിടിന പേരാർന്നധർമ്മവചനം, പാരാശ്രയിക്കുമൊരുനാരായവേരഖില സാരാത്മമാമുനി മഹാൻ

ശ്രീനാരായണഗുരുസ്വാമികളുടെ ജീവിതം ചരിത്രത്തിന്നും കവനത്തിനും വിഷയീഭവിച്ച സാഹിത്യത്തിൽ അനർഘശോഭയോടുകൂടി പ്രശോഭിക്കേണ്ടുന്ന ഒന്നാണ്. ഖണ്ഡകാവ്യങ്ങൾ മാത്രമല്ല വലിയ മഹാകാവ്യങ്ങൾതന്നെ ആ മഹാത്മാവിന്റെ ചരിത്രത്തെ വിഷയീകരിച്ചു ഭാഷയിൽ അവതരിക്കാവുന്നതും അവതരിക്കേണ്ടതുമാണ്.അത്രയും മഹത്തായ ആ വിഷയത്തിൽ പ്രവേശിച്ചു ഫലിപ്പിക്കുന്നതുതന്നെ പ്രശംസനീയമായ സംഗതിയാണ്.ഇതു കവിക്കു ആചായ്ചാനുഗ്രഹവും ലോകത്തിന്നു ശ്രേയസ്സും ഉണ്ടാവാൻ ഉപകരിക്കുമെന്നും വിശ്വസിക്കുന്നു. ഉത്തമമായ ഈ പുസ്തകം ഉടനെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തികാണ്മാൻ ആഗ്രഹിക്കയും ചെയ്ചുന്നു. പട്ടാന്വി, 5--1--29 } കെ. വാസുദേവൻ മൂസ്സത്.

(ഒപ്പ്)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/7&oldid=155398" എന്ന താളിൽനിന്ന് ശേഖരിച്ചത്