ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__66__ "മറകളുരപ്പൊരുവാദം മറവുകൾതീർക്കുന്നതായസംവാദം തരുമോയിനിയിപ്പാടം കരണകളുർപ്പൂവൊടിങ്ങുനിർഭേദം? 23

കർമ്മംസുബോധമിവരണ്ടുമൊരേവഴിക്കു ധർമ്മപ്രദീപരുചികണ്ടുനയിപ്പതത്രേ! നിർമ്മത്സരപ്രണയിനിർമ്മലവൃത്തിയാലീ- മർമ്മംജഗത്തിലവിരുദ്ധമണച്ചിരുന്നു. 24

നലമതഗതിയോഗക്ഷേത്രവിദ്യാലയംതൊ- ട്ടലഘുതരമിണങ്ങുംധർമ്മലക്ഷ്മീവിലാസം, വിളയുമമലചിന്താരന്തമാംസ്വാമിരൂപം തെളിവിലിനിമനസ്സല്ലാതെകണ്ണെന്നുകാണും? 25 _______________________________________________________________________

 23.  മറകൾ=വേദങ്ങൾ.ഈ പാദം= ഈ ഗുരു

സ്വാമിപാദം. കരണകുളുപ്പൂവ്=അന്ത:കരണമാകുന്ന ശീതലസുമം. നിർഭേദം=തുല്യമായി.

 24. സുബോധം=ജ്ഞാനം. ധർമ്മപ്രദീപരുചി=

ധർമ്മശാസ്ത്രമായ വിളക്കിന്റെ പ്രകാശം. നീർമ്മത്സര പ്രണയി=പണ്ഡിതന്മാരിൽ സ്നേഹമുള്ളവൻ. നിർമ്മല വൃത്തിയാൽ=പരിശുദ്ധമായ ആചാരങ്ങളാൽ. ഈ മ ർമ്മം= ഈ ജീവിതരഹസ്യം. അവിരുദ്ധം=അന്യോന്യം തെറ്റു കൂടാതെ.

 25. നലമതഗതിയോഗക്ഷേത്രവിദ്യാലയം=നല്ലമ

തം,നടവഴി,യോഗാഭ്യാസം,ക്ഷേത്രസ്ഖൃസ്ഥ, വിദ്യാ

ലയസ്ഥാപനം എന്നിവ.അലഘുതരം=വളരെ. ധർമ്മല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/74&oldid=155403" എന്ന താളിൽനിന്ന് ശേഖരിച്ചത്