ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആണെന്നുവരികിൽ, ഇഹ ഇവിടെ, പുണ്യപർവണി പുണ്യങ്ങളായ പർവ ദിവസങ്ങളിൽ, ഗ്രഹണം , വാവു മുതലായ ദിനങ്ങളിലുള്ള പുണ്യകാലങ്ങളിൽ, കളിച്ചിടാം സ്നാനം ചെയ്യാം, ഇതു വിശ്വസിക്ക എന്നു വിശ്വസിച്ചുകൊണ്ടാലും. ഇത്ര മഹാനായ സമുദ്രത്തെക്കൊണ്ടു ഒരുപയോഗവുമില്ലെന്നില്ല,പുണ്യകാലങ്ങളിൽ സ്നാനം ചെയ്യാം: അതുകൊണ്ടു പുണ്യമുണ്ടോ എന്നുള്ളതു വിശ്വാസത്തിൽ അധിഷ്ടിതമായിരിക്കുന്നു. ഐശ്വര്യവാനായ ഒരുവനെക്കൊണ്ടു ഇത്ര അതിതുച്ഛമായ ഫലം ഉണ്ടാക്കുന്നതു ഇല്ലാത്തതുപോലെ തന്നെ ഗണിക്കേണ്ടതാണെന്നു താല്പര്യം. ഒടുവിലത്തെ പാദത്തിൽ ഹാസ്യരസം നന്നായി ദ്യോതിക്കുന്നുണ്ടു.

                  ‌-‌------------------------------
    സ്വോപാഭാഗ്യം വസ്തു യഥാ ന കാലാന്തരെ പ്രണശേ അഥാ തൽ സാരക്ഷ്യവാനു ഭൂയാദിത്യാഹ:-
  സഥിത്വാ തീരഭൂവി പ്രസാര്യ സരസി സ്വൈര്യം കരാഗ്രം പയഃ
  പാതവ്യം പിബ താവതാ ന വിരമേദ്ദന്തീന്ദ്ര! കിം തേ തഷാ?
  ഉന്മൂഴ്നാസി തടീരച കലുഷയസ്യുന്മുഖയസ്യബ്ധിനീം
  യാനിം കസ്യ? തവൈവ മൃഗ്യമുദാകം ഭ്രാതഃ! പുനസ്റ്റൃഷ്യതാ /

ഉപാഭാഗയോഗ്യങ്ങളായ സാധനങ്ങളെ ഇനി ഒരു കാലത്തിൽ അനുഭവത്തിനു കൊള്ളാത്തവിധമാക്കിത്തീർക്കാതെ കരുതി ഉപയോഗിക്കേണ്ടതാണെന്നു പറയുന്നു:-

         അന്തികേ കരയിൽ നിന്നു കൈ വിരവിൽ 
               നീട്ടി വേണ്ട സരസീജലം
         ദന്തിരാജ! സുഖമായ് കുടിക്ക, തവ
               തർഷശാന്തി വരില്ലയോ?
         എന്തിനിത്തടി മിടിച്ചിടുന്നിഹ മുടിച്ചിടുന്ന
               ഹഹ! പദ്ദിനിം
         പന്തിയില്ലിതു,തവൈവ ഹാനി,യിനി
              മൃഗ്യമാമുദകമുത്തൃഷഃ
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/27&oldid=204455" എന്ന താളിൽനിന്ന് ശേഖരിച്ചത്