ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവചരിത്രകുറിപ്പ്

ജനനം 1920. പ്രാഥമിക വിദ്യാഭ്യാസം സ്വദേശമായ പെരിഞ്ഞനം ഹൈസ്കൂൾ. കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ. 1943ൽ സെന്റ് തോമസ് കോളേജിൽ നിന്ന് B.A. പാസ്സായി. മലയാളത്തിൽ സംസ്ഥാനത്തിൽ (മദ്രാസ്) രണ്ടാമനായിരുന്നു. കാട്ടൂർ ഹൈസ്സ്കൂളിൽ അദ്ധ്യാപകനായും മദ്രാസ് A.G. ഓഫീസിലും കുറച്ചുകാലം ജോലി നോക്കി. 1945ൽ കസ്റ്റംസ് സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്‌ടറായി ചേർന്നു. 1978ൽ സൂപ്രണ്ടായി അടുത്തൂൺ പറ്റി പിരിഞ്ഞു.

സമൂഹം, തത്വശാസ്ത്രം, വേദാന്തം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിൽ മുപ്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിസ്തൃതഗോളശാസ്ത്രം എന്ന ബൃഹത്ഗ്രന്ഥം പ്രത്യേകം പ്രസ്‌താവ്യമാണ്. അറബി കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. ബഹു ഭാഷാ പണ്‌ഡിതനും, പ്രാസംഗികനുമാണ്. വായനയും എഴുത്തും പ്രസംഗവും തുടർന്നുകൊണ്ടിരിക്കുന്നു.

വിലാസം :
വി. വി. അബ്‌ദുല്ല സാഹിബ് ബിഎ
പി. ഒ. പെരിഞ്ഞനം, തൃശ്ശൂർ. പിൻ 580686