ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മനിരതനായ ഈ മുനിപുംഗവൻ മേനകയിൽ ലയിച്ച് ദശ വർഷങ്ങൾ ഒരു ദിവസം പോലെ കരുതിപ്പോയി.കാലജ്ഞനും മഹാദ്യുതിയുമായ ഈ തപോധൻ പോലും കാലത്തെഅറിയാ തിരുന്നസ്ഥിതിക്കുപാമരന്മാരുടെകഥയെന്ത്?ശരീരധർമ്മത്തി ന്നടിമപ്പെട്ടകാമഭോഗങ്ങളിൽഒട്ടുംതൃപ്തിവരാതെ പരിശ്രാന്തനാ യിബ്ഭവിച്ചിരിക്കുന്ന വാനരേശ്വരന്റെ ഈ അപരാധം ഹേ! ലക്ഷ്മണ! നിന്തിരുവടി ക്ഷമിക്കേണമെ. ഹേ! വത്സ! തത്വ ഗ്രാഹിയായനിന്തിരുവടി പ്രാകൃതന്മാരെപ്പോലെപെട്ടെന്നു ഈ രോഷത്തിന്നു വശംവദനാകുന്നല്ലോ. ഹേ!സൌമിത്രേ! നിന്തി രുവടിയെപ്പോലെസത്വസമ്പന്നനായ ഒരു മഹാപുരുഷൻകോ പത്തിന്നടിമയാകയൊ.ഹേ! ധർമ്മജ്ഞ!സുഗ്രീവന്നുവേണ്ടി ഇ താഞാൻനിന്തിരുവടിയോടർത്ഥിക്കുന്നു.എന്നെഓർത്തിട്ടെങ്കിലും അങ്ങുന്നിപ്പോഈമഹാരോഷത്തെപ്പരിത്യജിച്ച പ്രസന്നനാകേ ണമെ. രാമപ്രിയത്തെ കാംക്ഷിച്ച് രുമയേയും എന്നേയും ധനധ ന്യാദ്യൈശ്വര്യങ്ങളോടുകൂടിയഈകപിരാജ്യത്തെത്തന്നെയുംസു ഗ്രീവൻ വേണ്ടിവരുന്ന പക്ഷം പരിത്യജിക്കുന്നവനാണ്. വാന രേശ്വരനായ സുഗ്രീവൻ രാവണനെ രണത്തിൽ നിഗ്രഹിക്കും. ശശാങ്കനെരോഹിണിയോടെന്നപോലെശ്രീരാഘവനെഉത്തമോ ത്തമയായ സീതയോടു യോജിപ്പിക്കും. ലങ്കയിൽ ശതകോടി രാ ക്ഷസന്മാരുണ്ട്.ദുർദ്ധർഷരുംകാമരൂപികളുമായഅവരെനിഗ്രഹി ച്ചല്ലാതെ മൈഥിലിയെ അപഹരിച്ചുകൊണ്ടുപോയ രാവണനെ കൊല്ലുകയെന്നതുസാദ്ധ്യമല്ല.മറ്റൊരുസാഹായ്യവുംകൂടാതെരാവ ണനെ ഹനിക്കുവാസുഗ്രീവന്നു ശക്യമാണൊ എന്നുകൂടി ഞാൻ ശങ്കിക്കുന്നു. വിശേഷിച്ചും രാവണൻ ക്രൂരകർമ്മാവാണ്. അഭി ജ്ഞനും ഹരീശ്വരനുമായ ബാലി എന്നോടുപറഞ്ഞിട്ടുള്ളതാണി ത്. അതിനാൽ ഇത് എത്രയും വിശ്വാസയോഗ്യം തന്നെ. ഹേ! ലക്ഷ്മണ! നിന്തിരുവടിയുടെ കാര്യത്തിനുവേണ്ടിസൈന്യശേഖരം ചെയ് വാൻ അനവധിവാനരമുഖ്യന്മാരെ സുഗ്രീവനിയോഗിച്ചുക

ഴിഞ്ഞിരിക്കുന്നു. അവർ വന്നെത്തേണ്ടുന്ന താമസമേയുള്ളു. ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/143&oldid=155839" എന്ന താളിൽനിന്ന് ശേഖരിച്ചത്