ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആജ്ഞയനുസരിച്ച് സൈന്യമെല്ലാം ഇവിടെ വന്നുചേരേണ്ടുന്ന കാലമായി. ഹേ! അരിന്ദമാ! മഹാബലരും ദീപ്തതേജസുകളുമാ യ അനന്തം കോടി വാനരന്മാർ ഇപ്പോൾ നിന്തിനുവടിയുടെ മുമ്പാ കെ സന്നിഹിതനാകും. അങ്ങുന്നു കോപത്തെപ്പരിത്യജിക്ക, ഹേ! കകൽസ്ഥാത്മജ! പ്രവൃദ്ധമായ ക്രോധം നിമിത്തം അരുണവർണ്ണമാ യിബ്ഭവിച്ചിട്ടുള്ള നിന്തിരുവടിയുടെ വദനവും ആത്മനേത്രങ്ങളും വാനരസ്രീകളിൽ ഭയവും ആശങ്കയും വരുത്തുന്നു.

          സർഗ്ഗം-36

കപീശ്വരപത്നിയായ താരയുടെ ധർമ്മയംയുക്തവും വിനയമ ധുരവുമായ വാക്യത്തെ ലക്ഷ്മണൻ ഏറ്റവും മാനിച്ചു. ക്രമേണ ക്രോധത്തെ വെടിഞ്ഞു സൌമിത്രി പ്രശാന്തനായി. താരയുടെ സുധയ്ക്ക്തുല്യമായ ഈ വചനങ്ങൾ ആദരിക്കപ്പെട്ടുവെന്നു കണ്ട പ്പോൾ സുഗ്രീവൻ ക്ലിന്നവസനം കണക്കെ സന്താപം പരിത്യജിച്ചു. ആ മഹാത്മാവ് തന്റെ കണ്ഠത്തിൽവന്നു പതിച്ചുകിടക്കുന്ന ഉന്മാദമാകുന്ന മാല്യത്തെ ഛിന്നമാക്കിയും കൊണ്ട് മദഹീനനായി ബ്ഭവിച്ചു. അനന്തരം അവൻ ഭീമബലനായ ലക്ഷ്മണനെ വിന യവചനങ്ങൾകൊണ്ട് പ്രീതനാക്കി. "ഹേ! സൌമിത്രേ! പ്രനഷ്ട ങ്ങളായ എന്റെ ഐശ്വര്യവും കീർത്തിയും അതിവിപുരമായ ഈ കപിരാജ്യവും എനിക്കു വീണ്ടും കിട്ടിയത് രാമപ്രസാദത്തിലാണ്. മഹാപ്രശസ്തനായ ആ ദേവന്റെ വീരകർമ്മത്തിന്നു തക്ക പ്രത്യുപ കാരം ചെയ് വാൻ ഹേ! അരിന്ദമ! ഏതൊരു പരാക്രമിയാണ് ശ ക്തനാകുക. സ്വവീര്യത്തെ സഹായമാക്കിത്തന്നെ ധർമ്മാത്മാ വായ ശ്രീരാഘവൻ രാവണനെ സംഹരിച്ചു സീതയെപ്രാപിക്കും. ഏകബാണത്താൽ സപ്തമഹാസമുദ്രങ്ങൾ, ശൈലവനങ്ങൾ എന്നു തന്നെയല്ല ഭൂതലം പോലും വിതാരണംചെയ്തിട്ടുള്ള ആ മഹാപ രാക്രമശാലിയ്ക്ക് അന്യസഹായമെന്തിന്? യാതൊരുവന്റെ ജ്യാ

നിനാടത്താൽ മഹാപർവ്വതങ്ങളോടുകൂടി ഭൂമിമുഴുവൻ പ്രകമ്പനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/144&oldid=155840" എന്ന താളിൽനിന്ന് ശേഖരിച്ചത്