ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്തുവൊ ആ വീരന്നു തുണയെന്തിന്? ഹേ! നരർഷഭ! ശ്രീരാ ഘവൻ വൈരീനിഗ്രഹത്തിന്നു ചെല്ലുന്ന അവസരത്തിൽ ഞാൻ ആ മഹാനുഭാവന്റെ പിമ്പെ നടന്നുകൊള്ളാം. വിശ്വാസംനി മിത്തമൊ പ്രണയപാരവശ്യാനിമിത്തമൊ ഞാൻ അല്പം വല്ല അ പരാധവും ചെയ്തുപോയിട്ടുണ്ടെങ്കിൽ ദാസനായിരിക്കുന്ന എന്നിൽ അങ്ങുന്നു ക്ഷമിക്കേണമെ. ഹേ! ലക്ഷ്മണ! ആർക്കുതന്നെ പിഴ വന്നുപോകയില്ല. സുഗ്രീവന്റെ ഈ വാക്യങ്ങൾ കേട്ടു മഹാ ത്മാവായ ലക്ഷ്മണൻ ഏറ്റവും പ്രസന്നനായി. അനന്തരം പ്രേ മപുരസ്സരം സൌമിത്രി ഇങ്ങിനെ വഹിച്ചു. ഹേ! വാനരേശ്വര! എല്ലാംകൊണ്ടും എന്റെ ഭ്രാതാവു ഇപ്പോൾ സന്നാഥനായി. വി നീതനായ അങ്ങുന്ന് ഞങ്ങൾക്കു നാഥനായിബ്ഭവിച്ചതു ഞങ്ങളുടെ ഭാഗ്യം തന്നെ.അങ്ങയുടെ പ്രഭാവവും പ്രഖ്യാതിയും ഓർക്കുമ്പോൾ കപിരാജ്യഭോഗങ്ങൾ ഭുജിക്കുവാൻ അങ്ങുന്നർഹനാണ്. അങ്ങ യുടെ മൈത്രിനിമിത്തം ശ്രീരാഘവൻ ഇതാ വിപുലപ്രതാപിയായി. ഇനി ഉടനെ ആ മഹാനുഭാവൻ ശത്രുക്കളെ സംഹരിക്കും. കൃത ജ്ഞനും ധർമ്മതത്വജ്ഞനും യുദ്ധകർമ്മവിചക്ഷണനുമായ ഒരുവന്നു ചേർന്ന വചനങ്ങളാണ് ഹേ! സുഗ്രീവ! അങ്ങുന്നിപ്പോൾ ഉരചെ യ്തത്. അന്യരിലുള്ള ദോഷങ്ങൾ കണ്ടറിഞ്ഞ് അവയെ പരിഹ രിപ്പാൻ ശ്രീരാഘവനെപ്പോലെതന്നെ ഹേ! വീര! അങ്ങുന്നും ച തുരനാണ്. വിക്രമം കൊണ്ടും ബലവീര്യങ്ങൾ കൊണ്ടും അങ്ങുന്നു രാമന്നു സമാനമാണ്. അങ്ങയുടെ സാഹായ്യ്യം ദൈവദത്തമാണെ ന്നു ഞാൻ കരുതുന്നു. ഹേ! കപിയൂഥപ! ഭവാൻ എന്നോടൊ ന്നിച്ചു തന്നെ പുറപ്പെട്ടുപോരുക. എന്നാൽ ഭാര്യപഹരണംനി മിത്തം വ്യഥിതഹൃദയനായിബ്ഭവിച്ചിരിക്കുന്ന അങ്ങയുടെ വയന്ന്യ നെ വേഗം ആശ്വസിപ്പിക്കാമല്ലോ. ഹേ! വാനേശ്വര! ശോ കാഭിഹതനായ രഘുവരന്റെ ദു:ഖനിലകണ്ട് ഈ പരുഷവചന ങ്ങൾ ഞാൻ അങ്ങയോടു പറഞ്ഞപപോയി. അതിൽ അങ്ങുന്നു

ഒട്ടും പരിഭവിക്കരുത്".










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/145&oldid=155841" എന്ന താളിൽനിന്ന് ശേഖരിച്ചത്