ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തു ദിവസത്തിനുള്ളിൽ ഇവിടെ വന്നു ചേരാതെ അതൊരു ദുർമ്മതി രാജശാസനത്തെ ദുഷിപ്പിക്കുന്നുവോ അവൻ വദ്ധ്യനാണ്. വാനരന്മാർ നാലുദിക്കും പോകട്ടെ. േഘപർവ്വതങ്ങൾ പോലെ ഭയങ്കരന്മാരായ ചിലർ ആകാശമാർഗ്ഗമായും സഞ്ചരിക്കട്ടെ. കീശ പ്രവരന്മാരുടെ വാസസ്ഥലങ്ങൾ അറിയുന്നവരും ശീഘ്രഗാമികളു മായ പലരും ത്വരയോടെ ചെന്നു സർവ്വ മർക്കടസൗന്യത്തെയും ഇവിടെ കൊണ്ടുവരേണം വാനരേശ്വരന്റെ ഈ ശാസനം കേട്ടു വായൂജൻ അതിസമർത്ഥനും ദുർദ്ധർഷരും ശീഘ്രവേഗികളുമായ അസംഖ്യം ശാഖാമൃഗങ്ങളെ ദിക്കുകൾ തോറും കല്പിച്ചയച്ചു. സു ഗ്രീവശാസനം വഹിച്ചും കൊണ്ട് വാനരന്മാർ കുതിച്ചുയർന്ന് പ ക്ഷിനക്ഷത്രമാർഗ്ഗമായ വിയപഥത്തൂടെ അതിരൂർണ്ണം യാനംചെയ്തു. അരക്ഷണത്തിൽ അവർ രാമകാര്യാർത്ഥം വിപിനങ്ങ,ശൈലവ നങ്ങൾ ,സരസ്സുക, സമുദ്രങ്ങൾ, മുതലായവലെല്ലാം കടന്നു സഞ്ച രിച്ചു.വാനരരാജാവായ സുഗ്രീവന്റെ കൃതാന്തശാസനത്തിന്നുതു ല്യം തീവ്രതമമായ ഈ ആജ്ഞയെ സർവ്വദിക്കിലും അവർ വിളംബ രം ചെയ്തു.ഭീമദാരുണമായ ഈ കല്പന കേട്ട് അഞ്ജനശൈലത്തിൽ നിന്നും അസ്തമനഗിരികൂടങ്ങളിൽ നിന്നും കൈലായമുടികളിൽനി ന്നും വിന്ധ്യഗിരികളിൽനിന്നും മറ്റുമായി ഭീമശരീരികളും തപ്തകാ ഞ്ചനം പോലെ കാന്തിയുള്ളവരുമായ അനേകസഹസ്രം വാനര സൈന്യം തെരുതെരെ ഇറങ്ങി രാഘവാന്തികം പ്രാപിച്ചു. ഫല മൂലങ്ങൾ ഭക്ഷിച്ചു പാലാഴിക്കരയിലും പച്ചിലക്കാടുകളിലും തെ ങ്ങിൻതോപ്പുകളിലും വസിച്ചുപോരുന്ന സിംഹശാർഹദ്ദൂലപരാക്രമിക ളായ വാനരന്മാരും രാഘവസന്നിധിയിൽ കുതിച്ചെത്തി. ഇങ്ങി നെ വനഭാഗങ്ങൾ, നദീതീരങ്ങ, മഹാഗുഹകൾ എന്നീ സ്ഥല ങ്ങളിലുള്ള സർവ്വമടക്കുകളും കൂട്ടംകൂട്ടമായി അവിടെ വന്നുകൂടി. വാനരന്മാരെ വിളിച്ചുകൂട്ടുവാൻ ചെന്നിരുന്ന പരാക്രമശാലികളാ യ ദൂതന്മാർ ഹിമവാങ്കൽ നിരന്നുനില്ക്കുന്ന മഹാസമുദ്രങ്ങൾ കണ്ടു വിസ്മയഭരിതരായി പണ്ടു ആ ഗിരിശിഖരത്തിൽവച്ച് സർവ്വ

ദേവന്മാരും തെളിയുവാൻ തക്കവണ്ണം ഒരു മാഹേശ്വരമഖം നട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/147&oldid=155843" എന്ന താളിൽനിന്ന് ശേഖരിച്ചത്