ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

144




സൈന്യത്തെ ദർശിച്ചപ്പോൾ ശ്രീരാഘവന്റെ നേത്രങ്ങൾ ഹർഷോ ന്മീലിതങ്ങളായി . തന്റെ ചരണങ്ങളിൽ വന്നു വീണകിടക്കുന്ന സുഗ്രീവനെ ​എഴുന്നേല്പിച്ചു് ശ്രീരാഘവൻ അവനെ പ്രേമാദര ത്തോടെ ആശ്ലേഷംചെയ്തു . അനന്തരം ധർമ്മാത്മാവായ ആ പുരുഷശ്രേഷുൻ കപിവരനായ സുഗ്രീവനെ തന്റെ അരികിൽ പിടിച്ചിരുത്തി ഇങ്ങനെ വചിച്ചു :ഹേ ഹരിസത്തമ! കാലധ മ്മം അറിഞ്ഞു യാതൊരു പാത്ഥിവൻ ധർമ്മാർത്ഥപഥങ്ങളിൽക്രുടെ ചരിക്കുന്നവോ അവനാണ് രാജശ്രേഷുൻ ധർമ്മാർത്ഥങ്ങളെ തീ രെ പരിത്യജിച്ചു കാമത്തെ മാത്രം ആശ്രയിച്ചു് വ്യഥാ കാലം പോ ക്കുന്ന ഒരുവൻ,വ്യക്ഷാഗ്രത്തിൽനിദ്രചെയ്തുകൊണ്ടിരിക്കെ പെ ട്ടെന്നു താഴെ പതിച്ചുണരുന്നവനെപ്പോലെ അതിദുഃഖിതനായി ഭവിക്കുന്നു . ശത്രുനിഗ്രഹത്തിൽ ഉല്പതിഷ്ണവും മിത്രസംഗ്രഹത്തിൽ അനുരക്തനുമായി യാതൊരു പാത്ഥവൻ ധർമ്മാർത്ഥകാമരൂപങ്ങ ളാകുന്ന ത്രിവർഗ്ഗഫലത്തെ യഥാകാലം ഭുജിക്കുന്നുവേ അവനാണ് ധർമ്മാത്മാവ് , ഹേ! ശത്രുവിനാശന! ഇതാ ഉദ്യോഗകാലം പ്രാപ്ത മായി . മന്ത്രിപ്രഭൃതികളോടുകൂടെ മേലിൽ വേണ്ടതെന്തെന്നു അ ങ്ങുന്നു നല്ലപോലെ ചിന്തിക്ക . ശ്രീരാമചന്ദ്രന്റെ സുധാമധുരങ്ങ ളായ ഈ വാക്കുകൾ കേട്ടു സുഗ്രീവൻ ഇപ്രകാരം വചിച്ച :ഹേ! ദേവ! പ്രനഷ്ടമായ കീർത്തിയും നശിച്ചുപോയ ലക്ഷ്മിയും കൈവിട്ടു പോയ കപിരാജ്യവും എനിക്കു വീണ്ടും ലബ്ധമായതു് നിന്തിരുവടി യുടേയും നിന്തിരുവടിയുടെ ഭ്രാതാവായ ഈ കമാരന്റെയും പ്രസാ ദംഹേതുവാലാണ് . ഉപകാരത്തിന്നു പ്രത്യപകാരം ചെയ്യാത്ത മൂഢൻ പുരുഷദൂഷകനാണ് . ഹേ!ശത്രുനിഷൂദന! നോക്കുക . പ്യ ഥിവിയിലുള്ള സർവ്വ വാനരന്മാരും ഇതാ ഇവിടെ സംഘംസംഘ മായി വന്നുചേരുന്നു . അതിശൂരന്മാരം ബലനാന്മാരുമായ ഋക്ഷ ങ്ങൾ, ഗോപുച്ഛങ്ങളിൽ വനദുർഗ്ഗങ്ങളിൽ മദിച്ചുനടക്കുന്ന ഘോരദർശ നന്മാരായ വാനരന്മാർ, ദേവഗന്ധവ്വപുത്രരും കാമരൂപികളുമായ മറ്റം മഹാവീരന്മാർ ഇങ്ങിനെ അനന്തകോടി സൈമ്യങ്ങൾ അ

താതു പടനായകന്മാരുടെ ആധിപത്യത്തിൻകീഴൽ ഇതാ വന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/150&oldid=155846" എന്ന താളിൽനിന്ന് ശേഖരിച്ചത്