ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

145


ചേന്നുകൊണ്ടേയിരിക്കുന്നു . വിന്ധ്യ, മേരു തുടങ്ങിയ മഹാശൈ ലങ്ങളിലും സമുദ്രതീരത്തും വസിക്കുന്ന മഹേന്ദ്രതുല്യവിക്രമന്മാരും മന്ദരതുല്യഭയങ്കരന്മാരുമായ അയുതം കോടി വാനരന്മാർ ഇനിയും നിന്തിരുവടിയുടെ മുന്വാകെ വന്നുചേരുവാനുണ്ടു് . ക്ഷണകാലത്തി നുള്ളിൽ അവരും ഇവിടെ വന്നുചേരും . വിർയ്യസന്വന്നരായ ഈ വാനരന്മാർ സംഗരത്തിൽ ബന്ധുമിത്രസമേതം രാവണനെ നിഗ്ര ഹിച്ചു മൈഥിലിയെ തിരികെ കൊണ്ടപോരും ." ഹരിപ്രവീരനാ യ സുഗ്രവന്റെ ഈ ഉദ്യമങ്ങൾ കണ്ടു വസുധാധിപനായ രാമച ന്ദ്രൻ ഹഷാധിക്യത്താൽ പ്രബുദ്ധമായ നീലോല്പലംപോലെ പ്രസ ന്നനായി .


                           സർഗ്ഗം-39

       ബദ്ധാഞ്ജലിയോടുകൂടെ ബഹുവിധം വചിക്കുന്ന സുഗ്രീവനെ

സ്നേഹപുരസ്സരം ആശ്ലേഷംചെയ്തുകെണ്ടുസധാർമ്മികനായ രാഘ വൻ ഇങ്ങിനെ വചിച്ചു :"ഹേ!സൌമ്യ! ഇന്ദ്രൻ മഴ പെയ്യിക്കു ന്നു;ദിനകരൻ തന്റെ കിരണസഹസ്രങ്ങൾ പരത്തി അംബര ത്തിൽനിന്നും ഇരുൾ അകറ്റുന്നു; ഹിമാംശു തന്റെ അംശുജാ ലംകൊണ്ടു പൃഥിവിയെ പ്രസന്നമാക്കുന്നു . എന്നതുപോലെ അ ങ്ങയെപ്പോലുള്ള മഹാമതികൾ മിത്രങ്ങക്കുപകാരം ചെയ്യുന്നു. ഇതിൽ ആശ്ചർയ്യമില്ല. ഹേ!സുഗ്രീവ!നിന്നിൽ പ്രതിഫലിക്കുന്ന കന്മഷഹീനങ്ങളായ ഗുണങ്ങളെ ഞാൻ അറിയുന്നു. ഹേ!പിംഗേ

ശ! നീ ഹിതവാദിയാണെന്നതിനു സംശയമില്ല. സിഹൃത്തായ

നീ എനിക്കു വേണ്ടുന്ന ഒത്താശകൾ ചെയ്യുക. ഹേ!സഖെ!അ ങ്ങയുടെ സഹായമുണ്ടെങ്കിൽ സർവ്വ ശത്രക്കളേയും ഞാൻ പോ രിൽ ന്ഗ്രഹിക്കാം ശചിയെ അനുഹ്ലാദനെന്നപോലെ രാക്ഷ സാധമാനായ രാവെണൻ വൈദേഹിയെ വഞ്ചച്ചതു അവന്നു നാശ ത്തിന്നാണ്. മഹാദൃപ്തനായ പൌലോമിയുടെ പിതാവിനെ ശ

തക്രതുവെന്നപോലെ ഞാൻ കാലം വൈകാതെ നിശിതശസ്ത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/151&oldid=155847" എന്ന താളിൽനിന്ന് ശേഖരിച്ചത്